മതവികാരം വ്രണപ്പെടുത്തി; കരീന കപൂറിന്റെ ‘പ്രെഗ്‌നന്‍സി ബൈബിള്‍’ പുസ്തകത്തിനെതിരെ പരാതി

ബോളിവുഡ് നടി കരീന കപൂര്‍ എഴുതിയ ‘പ്രെഗ്‌നന്‍സി ബൈബിള്‍’ എന്ന പുസ്തകത്തിനെതിരെ പൊലീസില്‍ പരാതി. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിലെ ബീഡിസെ ക്രൈസ്തവ സംഘടനയാണ് ശിവാജി നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. നടിക്കും മറ്റു രണ്ടു പേര്‍ക്കുമെതിരെയാണ് ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ് പ്രസിഡന്റ് ആശിഷ് ഷിന്‍ഡെയുടെ പരാതി നല്‍കിയിരിക്കുന്നത്.

തന്റെ ഗര്‍ഭകാല അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി കരീന കപൂറും അദിതി ഷാ ഭീംജാനിയും ചേര്‍ന്നാണ് പുസ്തകം രചിച്ചത്. ജംഗ്ഗര്‍നട്ട് ബുക്‌സാണ് ബുക്ക് പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ ടൈറ്റിലില്‍ ബൈബിള്‍ എന്ന് ഉപയോഗിച്ചതാണ് സംഘടനയെ പ്രകോപിപ്പിച്ചത്. ഇത് ക്രിസ്ത്യാനികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

എന്നാല്‍ പരാതി ലഭിച്ചിട്ടുണ്ടെങ്കിലും എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്നത് മുംബൈയില്‍ ആയതിനാല്‍ അവിടെ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശിവാജി നഗര്‍ പോലീസ് സ്‌റ്റേഷന്‍ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ സൈനാഥ് തോംബ്രെ പി.ടി.ഐയോട് പറഞ്ഞു. ജൂലൈ 9നാണ് പ്രഗ്‌നന്‍സി ബൈബിള്‍ പ്രസിദ്ധീകരിച്ചത്. തന്റെ മൂന്നാമത്തെ കുട്ടിയെന്നായിരുന്നു കരീന പുസ്തകത്തെ വിശേഷിപ്പിച്ചത്.

 

Read Previous

സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന രാജ്യദ്രോഹ നിയമം ഇപ്പോഴും ആവശ്യമാണോ? കേന്ദ്രത്തോട് സുപ്രീംകോടതി

Read Next

കൊല്ലത്ത് കുണ്ടറയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ 4 പേര്‍ മരിച്ചു