കേരള പി.എസ്.സി റാങ്ക് ലിസ്റ്റിലെ അട്ടിമറികൾ ഓരോ ദിവസവും വർദ്ധിക്കുകയാണ്, കഷ്ടപ്പെട്ട് പഠിച്ച് റാങ്കി ലിസ്റ്റിൽ ഇടം നേടിയിട്ടും ജോലി നേടാൻ കഴിയാതെ വരികയാണ് ഈ ഉദ്യോഗാർത്ഥികൾക്ക്, റാങ്ക് ലിസ്റ്റുകൾ മരവിപ്പിച്ച ശേഷം പിൻവാതിൽ നിയമനങ്ങൾ വഴി നിരവധി ആളുകൾക്ക് ജോലി നൽകുന്നുണ്ട്, കഷ്ടപ്പെട്ട് പഠിച്ചിട്ടും ജോലി കിട്ടാതെ അലയുകയാണ് ഈ യുവത്വങ്ങൾ, റാങ്ക് ലിസ്റ്റ് ക്യാൻസൽ ചെയ്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ആണ് ഇതിന്റെ രക്ത സാക്ഷിയായി മാറിയിരിക്കുകയാണ്.
പി.എസ്.സിയുടെ ഈ അനാസ്ഥക്കെതിരെ കാഞ്ഞിരപ്പള്ളി എസ്.എം.വൈ.എം. രൂപതാസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല റിലേ ഉപവാസസമരം നടത്തിയിരുന്നു, സമരം നടത്തി 37 ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികരിക്കാത്ത സർക്കാരിന്റെ അവഗണനയിൽ പ്രേതിഷേധിച്ച് ഇന്നുമുതൽ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചിരുന്നു, എന്നാൽ സമരം നടക്കുന്ന സ്ഥലത്തേക്ക് പോലീസ് ഏതുക്യാമ്പ് നിരാഹാര സമരം നടത്തുന്ന SMYM കാഞ്ഞിരപ്പള്ളി രൂപതാ പ്രസിഡന്റ് ആൽബിനെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. എന്നാൽ എന്തൊക്കെ പ്രതിസന്ധികൾ നേരിടേണ്ടി വന്നാലും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതിനെതിരെ അനുകൂലമായ നടപടി ഉണ്ടാകുന്ന വരെ സമരം തുടരുമെന്നാണ് ആൽബിൻ വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/darsakanonline/videos/314547279627575/
