കൊവിഡ് പ്രതിരോധത്തില്‍ നോവാവാക്സ് വാക്സിന്‍ കൂടി; അടിയന്തര ഉപയോഗത്തിന് അനുമതി

രാജ്യത്തെ കൊവിഡ് പ്രതിരോധത്തില്‍ നോവാവാക്സ് വാക്സിന്‍ കൂടി. വാക്‌സിന്റെ അടിയന്തര
ഉപയോഗത്തിന് ഡിസിജിഐ അനുമതി നല്‍കി. 12 നും 18 നും ഇടയിലുള്ള കൗമാരക്കാരില്‍ കുത്തിവെക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും നോവാവെക്സും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

നോവോവാക്‌സ് എന്ന വിദേശ നിര്‍മ്മിത വാക്സിന്‍ ആണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ കോവോവാക്‌സ് എന്ന പേരില്‍ പുറത്തിറക്കുന്നത്. പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ള വാക്സിന്‍ കൗമാരക്കാര്‍ക്കായി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സിഇഒ അഡാര്‍ പൂനാവാല പറഞ്ഞു. രാജ്യത്ത് കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കുമുള്ള നാലാമത്തെ വാക്സിനാണ് നോവോവാക്‌സ്.

 

 

Read Previous

കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സ്ഥാനാര്‍ഥികളുടേയും സ്വത്ത് വിവരങ്ങള്‍ പുറത്ത്

Read Next

ലോക ഒന്നാം നമ്പന്‍ വനിതാ ടെന്നീസ് താരം ആഷ്‌ലി ബാര്‍ട്ടി വിരമിച്ചു