ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്കും ദുബൈയിലേക്ക് മടങ്ങാം

ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ദുബായിയിലേക്ക് മടങ്ങാമെന്ന് ഫ്‌ളൈ ദുബായ് അധികൃതര്‍. യു.എ.ഇയിലെ ട്രാവല്‍ ഏജന്‍സികളോടാണ് ഫ്‌ളൈ ദുബായ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ നിന്നു കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കുന്നവര്‍ക്കാണ് ദുബായിയിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം യു.എ.ഇയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കും മടങ്ങിവരാം.

അതേസമയം, വാക്‌സിന്‍ നില പോലും പരിഗണിക്കാതെ ഇന്ത്യയില്‍നിന്നു ദുബായിലേക്ക് മടങ്ങാമെന്ന് വിസ്താര വിമാനക്കമ്ബനി ഇന്ന് പുറത്തുവിട്ട അറിയിപ്പിലുണ്ട്. 48 മണിക്കൂറിനകമുള്ള കോവിഡ് ആര്‍.ടി.പി.സി.ആര്‍, റാപ്പിഡ് പരിശോധനാ ഫലം എന്നിവ ഉണ്ടായിരിക്കണമെന്നും വിസ്താര പറയുന്നു. ദുബായ് താമസവിസക്കാര്‍ക്ക് മാത്രമാണ് ഇളവുള്ളതെന്നും വിസ്താര വിശദമാക്കിയിട്ടുണ്ട്.

Read Previous

നടി ശരണ്യ ശശി അന്തരിച്ചു

Read Next

ഫിറ്റ്‌നെസ് സെന്ററിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; നടി ശില്‍പ ഷെട്ടിക്കും അമ്മയ്ക്കുമെതിരെ കേസ്