അനാഥരായ ഹിന്ദു യുവതികളെ ദത്തെടുത്ത് വിവാഹ പ്രായം ആയപ്പോൾ ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തി മുസ്ലിം യുവാവ്. ബാബാഭായ് പത്താന്‍ എന്ന യുവാവ് ആണ് ഈ ഹൃദയ സപ്ര്ശിയായ കാര്യം ചെയ്തിരിക്കുന്നത്. ഇപ്പോൾ വാർത്തയിൽ എങ്ങും നിറഞ്ഞിരിക്കുകയാണ് പത്താൻ എന്ന യുവാവ്. മഹാരാഷ്ട്രയിലെ അഹ്മദ് നഗറിലാണ് സംഭവം ഉണ്ടായത്. വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് സഹോദരിമാരെ പത്താന്‍ ദത്തെടുക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് വിവാഹ പ്രായമായപ്പോള്‍ എല്ലാ വിവാഹ ചിലവുകളും മുടക്കി അവരെ ഹിന്ദു ആചാര പ്രകാരം വിവാഹം ചെയ്ത് കൊടുക്കുകയായിരുന്നു.
പത്താന്റെയും സഹോദരിമാരുടെയും ഈ കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. അച്ഛനും അമ്മയും നഷ്ടപെട്ട യുവതികൾ പത്താനെ സ്വന്തം സഹോദനെ പോലെ ആയിരുന്നു കണ്ടത്. സ്വന്തം അമ്മാവന്റെ സ്ഥാനത്ത് നിന്നാണ് പത്താൻ യുവതികളുടെ വിവാഹം നടത്തിയത്. സോഷ്യൽ മീഡിയയിൽ പത്താന്റെയും സഹോദരിമാരുടെയും ചിത്രങ്ങളും വീഡിയോകളും നിറയുകയാണ്. ശശി തരൂര്‍ എം പി ഉള്‍പ്പെടെയുള്ളവര്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
