കാമസൂത്ര ജനിച്ച നാട്ടില്‍ സെക്‌സ് എന്ന പദം അശ്ലീലം; സ്വയംഭോഗം മുതല്‍ ലൈംഗിക ബന്ധവരെയുള്ള സംശയങ്ങള്‍ക്ക് മറുപടിയുമായി സെക്‌സ് തെറാപിസ്റ്റ് പല്ലവി

ലണ്ടന്‍: കാമസൂത്ര ജനിച്ച നാട്ടില്‍ സെക്‌സ് എന്ന പദം അശ്ലീലമാണ്. ഡല്‍ഹിയില്‍ നിന്നുള്ള പ്രമുഖ സെക്‌സ് തെറാപിസ്റ്റ് പല്ലവി ബാണ്‍വാല്‍ ആണ് ഇക്കാര്യം പറയുന്നത്. ലൈംഗിക ബന്ധത്തെ കുറിച്ച് തുറന്നു സംസാരിക്കുന്നതുപോലും സംസ്‌കാര ശൂന്യമായ നടപടിയായി കാണുന്ന ഇന്ത്യയില്‍ ഈ അരുതുകളെ ഇല്ലാതെയാക്കുവാനാണ് താന്‍ ശ്രമിക്കുന്നതെന്ന് അവര്‍ പറയുന്നത്.

സ്വയംഭോഗം മുതല്‍ ലൈംഗിക ബന്ധ, രഹിത ബന്ധങ്ങളെ കുറിച്ചും നീലച്ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പെടുന്ന ചിത്രങ്ങള്‍ കാണുന്നതിനെ കുറിച്ചുമൊക്കെയുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കാനായി തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ അവര്‍ ഒരു ചോദ്യോത്തര പംക്തി ആരംഭിച്ചിരിക്കുകയാണ്. ഒരു കുട്ടിയുടെ മാതാവു കൂടിയായ ഈ വിവാഹമോചിത തന്റെ സ്വന്തം അന്‍ഭവങ്ങള്‍ അടിസ്ഥാനമാക്കിയാണ് കാര്യങ്ങള്‍ വിവരിക്കുന്നത്. തന്റെ മാതാപിതാക്കളുടെ തകര്‍ന്നുപോയ വിവാഹബന്ധവും, തന്റെ തന്നെ തകര്‍ന്ന് ബന്ധവും എല്ലാം അടിസ്ഥാനമാക്കിയാണ്, ലൈംഗിക അസംതൃപ്തി അനുഭവിക്കുന്ന ദമ്പതിമാര്‍ക്ക് ഇവര്‍ ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നത്.

താന്‍ തന്റെ യഥാര്‍ത്ഥ ആനന്ദം കണ്ടെത്തിയത് മുപ്പതുകളുടെ ആരംഭത്തില്‍ മാത്രമായിരുന്നു എന്ന് പറയുന്ന അവര്‍, ആളുകളെ സെക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ തുറന്നുപറയാന്‍ പ്രേരിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പറയുന്നു. ഇപ്പോഴും മിക്ക ഇന്ത്യന്‍ കുടുംബങ്ങള്‍ക്കും ദഹിക്കാത്ത കാര്യമാണിതെന്നും ഇവര്‍ പറയുന്നു.

ഏറെ യാഥാസ്ഥികമെന്ന് പൊതുവേ പാശ്ചാത്യര്‍ കരുതുന്ന ഇന്ത്യന്‍ സമൂഹത്തില്‍ നിന്നൊരു വനിത ഇത്തരത്തിലൊരു അഭിപ്രായപ്രകടനവുമായി എത്തിയത് വിദേശമാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. ലൈംഗിക ബന്ധം അഥവാ സെക്‌സിന് പ്രണയ സാക്ഷാത്ക്കാരം, ആദ്യ രാത്രി തുടങ്ങിയ മൃദുവായ നാമങ്ങള്‍ നല്‍കി അതിനെ കാല്പനിക വത്ക്കരിച്ച് സെക്‌സിന്റെ യഥാര്‍ത്ഥ അസ്തിത്വം ഇല്ലാതെയാക്കുകയാണ് ഇന്ത്യന്‍ സമൂഹം എന്നാണ് ബാണ്‍വാല്‍ പറയുന്നത്. പലയിടങ്ങളിലും ഇതൊരു പ്രത്യൂദ്പാദന മാര്‍ഗ്ഗമായി മാത്രം പരിഗണിക്കപ്പെടുകയും ചെയ്യുന്നു.

വെറും അഞ്ചുവര്‍ഷം മാത്രം നീണ്ടുനിന്ന വിവാഹ ജീവിതം തനിക്ക് യഥാര്‍ത്ഥ സുഖം നല്‍കിയിരുന്നില്ലെന്ന് പറയുന്ന ബാണ്‍വാല്‍ അതില്‍ നിന്നും മോചിതയായ ശേഷമാണ് തന്റെ യോനിയുടെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞതെന്നും പറയുന്നു. വ്യത്യസ്തരായ പുരുഷന്മാരോപ്പം കിടക്കപങ്കിട്ട അനുഭവങ്ങള്‍ തുറന്നുപറയുന്ന അവര്‍ അങ്ങനെയാണ്താന്‍ സെക്‌സിന്റെയും സ്വയം ഭോഗത്തിന്റെയും സുഖം എന്തെന്ന് മനസ്സിലാക്കിയത് എന്നും പറയുന്നു.

വിവാഹ മോചനശേഷം സെക്‌സ് കോച്ചായി പരിശീലനം നേടിയ ഇവര്‍, ലൈംഗിക ദാഹം അനുഭവിക്കുന്ന ബന്ധങ്ങള്‍ എന്നൊരു പുസ്തകം എഴുതിയതിനു ശേഷമാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ലൈംഗിക വിദ്യാഭ്യാസം നല്‍കാന്‍ എത്തുന്നത്. 2019ല്‍ യുവാക്കള്‍ക്കായി ടെഡ് ടോക്കിലൂടെ ഒരു സെക്‌സ് പ്രഭാഷണവും അവര്‍ നടത്തിയിരുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ ഒളിച്ചിരുന്നു വായിക്കുന്ന അശ്ലീല പുസ്തകങ്ങളിലൂടെയുംഒളിച്ചിരുന്ന കാണുന്ന നീലച്ചിത്രങ്ങളിലൂടെയുമാണ് ഒരു വ്യക്തി ലൈംഗികതയെ കുറിച്ച് ആദ്യമായി മനസ്സിലാക്കുന്നത്. അതുതന്നെയാണ് ലൈംഗികത ഒരു മോശം വാക്കായി മാറാന്‍ കാരണമായത് എന്നും അവര്‍ പറയുന്നത്.

Read Previous

ബത്തേരി കോഴക്കേസ്; ബിജെപി നേതാക്കള്‍ പ്രതികളാകും; ഫോണുകള്‍ നശിപ്പിച്ചു

Read Next

ഗോത്രവിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുക – പട്ടികജാതി വര്‍ഗ പിന്നോക്ക ക്ഷേമമന്ത്രി കെ രാധാകൃഷ്ണന്‍ എഴുതുന്നു