പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം’; ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ

പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ.ബിഷപ്പിനെ വലതു ഭാഗത്ത് നിന്ന് ബിജെപിയും ഇടതുഭാഗത്ത് നിന്ന് സര്‍ക്കാരും രഹസ്യമായി പിന്തുണയ്ക്കുകയാണെന്നും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘ഭരണാധികാരിശക്തികളുടെ ഒത്താശയോടെ വര്‍ഗീയ ഫാസിസ്റ്റ് കേന്ദ്രങ്ങള്‍ മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷം വളര്‍ത്തി സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്. പാലോളി കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇല്ലാത്ത 80: 20 അനുപാതം അതില്‍ തിരുകി കയറ്റുകയും റിപ്പോര്‍ട്ടില്‍ ശക്തമായി ശുപാര്‍ശ ചെയ്ത അറബിക് സര്‍വകലാശാലയും മുസ്ലിം സംവരണം തികയ്ക്കാനുള്ള ബാക് ലോഗ് നികത്തലും നടപ്പാക്കാതെ അവഗണിച്ചതുമെല്ലാം വിദ്യാഭ്യാസ തൊഴില്‍ രംഗത്തെ ആക്രമണമാണ്.

എന്നാല്‍ ഇതൊന്നും വര്‍ ഗീയ കലാപം ആസൂത്രണം ചെയ്തവര്‍ക്ക് തൃപ്തിയാവാത്തതിനാല്‍ മുസ്ലിം സമുദായത്തിന്റെ നെഞ്ചിലേക്ക് തൊടുത്തു വിട്ട വിഷലിപ്തമായ അസ്ത്രമാണ് പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ്’

‘ഇക്കാര്യത്തില്‍ ബിഷപ്പിനെ വലത് ഭാഗത്ത് നിന്ന് ബിജെപിയും ഇടത് വശത്ത് ഗവണ്‍മെന്റും പിറകില്‍ കൂടി കൈയ്യിട്ട് പിടിച്ച് ഉറപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. അതിന്റെ തെളിവാണ് മാര്‍കിസ്റ്റ് പാര്‍ട്ടി സംസ്ഥാന വിജയരാഘവന്റെയും മന്ത്രി വാസവന്റെയും പ്രസ്താവനകള്‍. ബിജെപി ഇത് ചെയ്യുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഇത് നീതീകരിക്കാവുന്നതല്ല,’ പ്രസ്താവനയില്‍ പറയുന്നു.

 

Read Previous

യോഗിയുടെ അച്ഛനെ പറഞ്ഞു; രണ്ട് നേതാക്കള്‍ക്കെതിരെ കേസ്

Read Next

പാലാ ബിഷപ്പിന്റെ ആശങ്കയെ സമസ്തയും കാന്തപുരവും ഭീഷണികൊണ്ട് അമര്‍ച്ച ചെയ്യുന്നു; ശോഭാ സുരേന്ദ്രന്‍