സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ഒരു അധ്യാപികയുടെ ചിത്രം ആണ് പ്രചരിക്കുന്നത്, ചിത്രത്തോടൊപ്പം ഉള്ള വാർത്ത ഇതാണ് പാക്കിസ്ഥാനിൽ അധ്യാപികയെ സ്കൂളിൽ നിന്നും പുറത്താക്കി, പുറത്താക്കിയ കാരണം ആണ് രസകരം, ശരീര സൗന്ദര്യം കൂടിപോയതിന് ആണ് അധ്യാപികയെ പുറത്താക്കിയത്. പാകിസ്ഥാനിലെ ലാഹോറില്‍ നടന്ന സംഭവം എന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് ഇത്. കുട്ടികൾ തെറ്റാതിരിക്കുവാൻ വേണ്ടിയാണു അധ്യാപികയെ പുറത്താക്കിയത് എന്നാണ് വാർത്ത, ഇതിനോട് പ്രതികരിച്ചതും അനുകൂലിച്ചും നിരവതി പേരാണ് എത്തിയത്, നിമിഷ നേരം കൊണ്ടാണ് അധ്യാപികയുടെ ചിത്രം ഇൻറർനെറ്റിൽ വൈറലായത്.
ഇപ്പോൾ ഈ പ്രചാരങ്ങളുടെ സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണ്. ടീച്ചറെ പുറത്താക്കിയ വാർത്ത ആദ്യം വന്നത് Republic of Buzz എന്ന വെബ്സൈറ്റിൽ ആയിരുന്നു. Teacher suspended for having ‘sexy-figure’ എന്ന തലക്കെട്ടോടു കൂടിയാണ് വാർത്ത പ്രചരിച്ചത്. ആസിയ സുബൈര്‍ എന്നാണ് ഈ അധ്യാപികയുടെ പേരെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 30 വയസ് വയസുള്ള ഇവര്‍ വിവാഹിതയാണ്, രണ്ട് കുട്ടികളുടെ അമ്മയാണ്. സെക്കന്‍ററി വിഭാഗത്തിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന ഇവരെ ഓഗസ്റ്റ് 11നാണ് പുറത്താക്കിയത് എന്നും വാര്‍ത്തയിലുണ്ട്.
ആസിയ സുബൈര്‍ എന്ന അക്കൗണ്ടിൽ നിന്നും ട്വീറ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ സഹിതമാണ് വാർത്ത പ്രചരിച്ചത്, വാർത്ത പുറത്ത് വന്നതിനു പിന്നാലെ എല്ലാവരും ശെരിക്കും ഞെട്ടി, ഒരദ്ധ്യാപികക് ശരീര സൗന്ദര്യം കൂടിയതിനു എന്തിനാണ് അവരെ പുറത്താക്കിയത് എന്നായിരുന്നു എല്ലാവരുടെയും ചോദ്യം.
സെക്കൻഡറി ക്ലാസ് വിദ്യാർഥികളെ പഠിപ്പിക്കുന്ന എന്റെ ശരീരം കുട്ടികള്‍ക്ക് അശ്ലീലമാണെന്ന് വ്യക്തമാക്കിയുള്ള പുറത്താക്കൽ നോട്ടീസ് മാനേജ്‌മെന്‍റില്‍ നിന്ന് ലഭിച്ചു. സാധാരണയായി സ്‌കൂളിൽ ദുപ്പട്ടയോട് കൂടിയ മാന്യമായ ഷൽവാർ കമീസാണ് ഞാൻ ധരിക്കുന്നത് എന്നായിരുന്നു ട്വീറ്റിൽ നൽകിയിരുന്നത്. ഇപ്പോൾ ഈ വാർത്ത സത്യമാണോ എന്നാണ് നമ്മൾ പരിശോധിക്കുവാൻ പോകുന്നത്.
ടീച്ചറിന്റെ സപ്പോർട്ട് ചെയ്തും നിരവധി പേരെത്തിയിരുന്നു, ശരീര സൗന്ദര്യാം കൂടിപോയതിനു ഒരു ടീച്ചറിനെ സസ്‌പെൻഡ് ചെയ്തു എന്ത് മോശമാണിത് എന്നൊക്കെ നിരവധി പേർ ട്വീറ്റ് ചെയ്തു. സത്യം എന്തെന്നാൽ പ്രചരിക്കുന്ന വാർത്തകളിലെ ആ സ്ത്രീ പാകിസ്താനി ടീച്ചർ അല്ല. അവർ ഒരു ഇന്ത്യൻ മോഡലാണ്. സോയ ഷെയ്‌ഖ് എന്നാണ് ഈ മോഡലിന്റെ പേര്. പ്രചരിക്കുന്ന വാര്‍ത്തയിലുള്ള ചിത്രം ഫാക്ട് ചെക്ക് ടീം റിവേഴ്‌സ് ഇമേജ് സെര്‍ച്ച് നടത്തിയപ്പോഴാണ് വസ്‌തുത പുറത്തുവന്നത് സോയ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്ന ഒരു ചിത്രമാണ് ആളുകൾ ഈ രീത്യിൽ പ്രചരിപ്പിച്ചത്. ഈ വര്‍ഷം ഫെബ്രുവരി 14നാണ് സോയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അന്താരാഷ്‌ട്ര മാധ്യമങ്ങളോ പാക് മാധ്യമങ്ങളോ ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ല.
