ഒടിടിയില്‍ നമ്പര്‍ വണ്ണായി ഹംഗാമ 2; പ്രിയദര്‍ശന് ഇത് അഭിമാന നിമിഷം

നീണ്ട ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശന്‍ ബോളിവുഡില്‍ സംവിധാനം ചെയ്ത മിന്നാരത്തിന്റെ റീമേക്കായ ‘ഹംഗാമ 2 ‘ ജൂലൈ 26 മുതല്‍ ആഗസ്റ്റ് ഒന്ന് വരെയുള്ള ദിവസങ്ങളിലായി രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഓണ്‍ലൈനിലൂടെ കണ്ട സിനിമയുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

പരേഷ് റാവല്‍, ശില്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാന്‍ ജാഫ്റി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എഴുപത് ലക്ഷത്തോളം ആളുകളാണ് ഡിസ്‌നി ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ സിനിമ കണ്ടത്. 30 കോടി രൂപയ്ക്കാണ് ഹോട്ട്സ്റ്റാര്‍ സിനിമയുടെ അവകാശം സ്വന്തമാക്കിയത്.

അന്‍പത് ലക്ഷം കാണികളുമായി ആമസോണ്‍ പ്രൈം വിഡിയോ ഷോ ആയ ഹോസ്റ്റല്‍ ഡെയ്സ് സീസണ്‍ 2വാണ് രണ്ടാം സ്ഥാനത്ത്. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത മിമിയാണ് മൂന്നാമത് എത്തിയിരിക്കുന്നത്. ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്ത സിറ്റി ഓഫ് ഡ്രീംസ് എസ് 2, ആമസോണ്‍ പ്രൈം വിഡിയോ റിലീസ് ചെയ്ത രാകേഷ് ഓംപ്രകാശ് ചിത്രം തൂഫാന്‍ എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങള്‍ നേടിയത്.

മീഡിയ കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് പ്രധാനപ്പെട്ട പ്ലാറ്റ്ഫോമുകളിലുടനീളമുള്ള മികച്ച റിലീസുകളുടെ കാഴ്ചക്കാരുടെ എണ്ണം കണക്കുകൂട്ടിയത്.

 

Read Previous

വിവാദങ്ങള്‍ ഒഴിവാക്കുക; നാദിര്‍ഷാ ഈശോ എന്ന പേരു മാറ്റാന്‍ തയ്യാറാണെന്ന് വിനയന്‍!

Read Next

സൂര്യ നായകനാകുന്ന ‘ജയ് ഭീം’ ആമസോണ്‍ പ്രൈമിലൂടെ റിലീസിനെത്തുന്നു