ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള പ്രവേശന വിലക്ക് ഒമാന്‍ നീട്ടി

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് പ്രവേശന വിലക്ക് വീണ്ടും നീട്ടി ഒമാന്‍. ഇത്തവണ അനിശ്ചിതകാലത്തേക്കാണ് വിലക്ക് നീട്ടിയത്. ഒരു മാസത്തിലേറെയായി നിലനില്‍ക്കുന്ന വിലക്കാണ് വീണ്ടും നീട്ടിയത്. പുതിയ അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്ന് സുപ്രീംകമ്മിറ്റി അറിയിച്ചു.

ഇന്ത്യക്കു പുറമെ പാക്കിസ്താന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് തുടങ്ങി 14 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഒമാനില്‍ വിലക്കുണ്ട്. ഒമാനിലേക്ക് യാത്ര തിരിക്കുന്നതിന് 14 ദിവസത്തിനുള്ളില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും വിലക്ക് ബാധകമാണ്. ജൂണ്‍ ആഞ്ച് മുതലാണ് പുതിയ വിലക്ക് ബാധകമാവുക. ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് ഒമാന്‍ പൗരന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായും സുപ്രിം കമ്മിറ്റി അറിയിച്ചു.

 

 

 

Read Previous

‘കള്ളപ്പണം തടയാന്‍ സമഗ്രനിയമം, ലംഘിച്ചാല്‍ 10 വര്‍ഷം തടവ്’: കെ.സുരേന്ദ്രനെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Read Next

ടി.പി.ആര്‍ കുറയുന്നില്ല; സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ കൂടുതല്‍ നിയന്ത്രണം