24 C
Kerala
Tuesday, December 1, 2020

3.81 കോടിയുടെ ഫണ്ട് തിരിമറി; എംഇഎസ് പ്രസിഡന്റ് ഫസൽ ​ഗഫൂറിനെതിരെ ജാമ്യമില്ലാ കേസ്

എംഇഎസിന്റെ ഫണ്ടില്‍ നിന്ന് കോടികള്‍ സ്വകാര്യ ആവശ്യത്തിന് വകമാറ്റിയെന്ന പരാതിയില്‍ പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെതിരെ കേസെടുത്തു. വഞ്ചനാക്കുറ്റം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എംഇഎസ് കമ്മിറ്റിയംഗം കൂടിയായ എന്‍ കെ നവാസ് നൽകിയ പരാതിയിലാണ് നടപടി. 2011,12 വർഷങ്ങളിൽ 3.81 കോടി രൂപ രണ്ട് കമ്പനികൾക്ക് കൈമാറിയെന്നാണ് പരാതി.

എംഇഎസ് പ്രസിഡന്‍റ് ഫസൽ ഗഫൂർ ഒന്നാം പ്രതിയും ജനറൽ സെക്രട്ടറി പി ജെ ലബ്ബ രണ്ടാം പ്രതിയുമാണ്. ഐപിസി 406, 408, 420 തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പരാതിക്കാരനായ നവാസിന്‍റെ മൊഴി നടക്കാവ് പൊലീസ് രേഖപ്പെടുത്തി. സംഭവത്തിൽ നടക്കാവ് പോലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാതിയിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് ഇന്ന് ഹൈക്കോടതിയെ അറിയിച്ചു.

2011 ഡിസംബറിൽ എംഇഎസിന്‍റെ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിൽ നിന്നും 3.70 കോടി രൂപ ടാക്സ് ഡെവലപ്മെന്റ് ലിമിറ്റഡ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിക്ക് കൈമാറിയെന്ന് പരാതിയിൽ പറയുന്നു. ഇഎംഎസിന്‍റെ ഔദ്യോഗിക ഘടനകൾ ആയ എക്സിക്യൂട്ടീവോ ജനറൽ ബോഡിയോ അറിയാതെയാണ് ഈ ഫണ്ട് കൈമാറ്റം നടന്നിരിക്കുന്നത്. 2012 ഒക്ടോബറില്‍ തന്റെ മകൻ എംഡി ആയ ഫെയർ ഡീൽ ഹെൽനെസ് സൊലൂഷൻ എന്ന കമ്പനിയുടെ അക്കൗണ്ടിലേക്ക് 11,62,500 രൂപയും എംഇഎസിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഫസല്‍ ഗഫൂര്‍ കൈമാറി എന്ന് പരാതിയില്‍ പറയുന്നു.

ഇത്തരം ഫണ്ട് കൈമാറ്റത്തെ കുറിച്ച് സംഘടനയുടെ കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്തില്ല. കമ്മിറ്റി അംഗങ്ങള്‍ അറിയാതെയാണ് പണം കൈമാറിയത് എന്നാണ് ആരോപണം. ആദ്യം നൽകിയ 3.70 കോടി രണ്ടര വർഷങ്ങൾക്ക് ശേഷം ഗഡുക്കളായി ആയി തിരികെ വന്നിട്ടുണ്ട്. രണ്ടാമത്തെ തുക തിരികെ എത്തിയിട്ടുമില്ല. ഈ കാലയളവിൽ സ്വകാര്യ ആവശ്യങ്ങൾക്കായി തുക വിനിയോഗം ചെയ്തതെന്നാണ് ആക്ഷേപം.

ആഗസ്റ്റ് 25നാണ് നവാസ് നടക്കാവ് പൊലീസിൽ പരാതി നൽകുന്നത്. എന്നാൽ കേസെടുത്തിരുന്നില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ വിശദീകരണം കേൾക്കാനായി ഹൈക്കോടതി ഇന്നത്തേക്ക് കേസ് മാറ്റിവച്ചിരുന്നു. ഇതിനിടെയാണ്, എഫ്ഐആർ രജിസ്റ്റർ ചെയ്ത വിവരം പൊലീസ് കോടതിയെ അറിയിച്ചത്. എംഇഎസിന്റെ സ്വത്ത് കുടുംബസ്വത്തായി ഉപയോ​ഗിക്കുന്നു എന്ന് വിവിധ കോണുകളിൽ നിന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു

Latest news

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കര്‍ഷക സംഘടനകള്‍; രണ്ട് ദിവസത്തിനകം തീരുമാനമായില്ലെങ്കില്‍ സമരത്തിന്റെ ഗതിമാറും

ഇത്രയും വലിയ കള്ളം പറയുന്ന പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍. പ്രധാനമന്ത്രി തങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടില്ലെങ്കില്‍ അതിന്റെ വില അദ്ദേഹം നല്‍കേണ്ടി വരും. മന്‍ കി ബാത് നടത്തുന്ന...

കെ.എസ്.എഫ്.ഇ വിജിലന്‍സ് റെയ്ഡിനെ ന്യായികരിച്ച് മുഖ്യമന്ത്രി; ആഭ്യന്തരം ഭരിക്കുന്നത് ഉപദേശകനല്ലെന്നും പിണറായി വിജയന്‍

സിപിഎമ്മിലെ ഒരു വിഭാഗവും ധനമന്ത്രി തോമസ് ഐസക്കും സി പി ഐയും കെ എസ് എഫ് ഇയിലെ വിജിലന്‍സ് റെയ്ഡിനെതിരെ ശക്തമായി നിലപാടെടുക്കുമ്പോള്‍ റെയ്ഡിനെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് പോരായ്മ...

ഹൈദരാബാദിൽ ഉവൈസിയെ പിന്തുണയ്ക്കില്ലെന്ന് കു‍ഞ്ഞാലിക്കുട്ടി; യുപിഎയ്ക്ക് പുറത്ത് ആരുമായും സഹകരണമില്ല

മലപ്പുറം: ഹൈദരാബാദ്​ കോർപറേഷൻ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി മുസ്​ലിംലീഗ്​ സഹകരിക്കുമെന്ന വാർത്തകളെ തള്ളി പി കെ കുഞ്ഞാലിക്കുട്ടി എം.പി. വാർത്ത അടിസ്ഥാന രഹിതമാണെന്നും യു.പി.എക്കല്ലാതെ ആർക്കും ഒരിടത്തും യാതൊരു പിന്തുണയും നൽകാൻ...

ഈശ്വരപ്പയുടേത് നാണംകെട്ട നിലപാട്; ഹിന്ദുത്വയും ഭരണഘടനയും ഒന്നിച്ചുപോകില്ലെന്ന് ഉവൈസി

ഹൈദരാബാദ്: കർണാടക മന്ത്രി ഈശ്വരപ്പയുടേത് നാണംകെട്ട നിലപാടെന്നും ഹിന്ദുത്വയും ഭരണഘടനയും ഒന്നിച്ചുപോകില്ലെന്നും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ബെളഗാവി ഹിന്ദുത്വയുടെ കേന്ദ്രമാണെന്നും ലോക്​സഭ ഉപതെരഞ്ഞെടുപ്പിൽ മുസ്​ലിം സ്ഥാനാർഥി ഉണ്ടാകില്ലെന്നുമുള്ള ഈശ്വരപ്പയുടെ പരാമർശനത്തിന് മറുപടി...

Related news