കേരളത്തിലേക്കുള്ള വിമാനയാത്രയ്ക്ക് ആര്‍ടിപിസിആര്‍ പരിശോധന വേണ്ടെന്ന് എയര്‍ ഇന്ത്യ; ഇളവ് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക്

കേരളത്തിലേക്കുള്ള വിമാന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയുടെ ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് ഇളവ്. ആഭ്യന്തര യാത്രകള്‍ക്ക് മാത്രമാണ് നിലവില്‍ ഈ ഇളവ് ബാധകമാകുക. നേരത്തെ ആര്‍ടിപിസിആര്‍ പരിശോധനാഫലം കാണിച്ചെങ്കില്‍ മാത്രമേ രാജ്യത്തിനകത്തും വിമാനയാത്ര സാധ്യമായിരുന്നുള്ളൂ. എയര്‍ ഇന്ത്യ കോവിഡ് ടെസ്റ്റില്‍ ഇളവുനല്‍കിയ സാഹചര്യത്തില്‍ മറ്റ് വിമാന കമ്പനികളും സമാന തീരുമാനം എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Read Previous

പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമം; എ.കെ ശശീന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പരാതിക്കാരി

Read Next

ആശുപത്രി ജീവനക്കാര്‍ അനന്യയെ മര്‍ദ്ദിച്ചിരുന്നെന്ന് പിതാവ് അലക്സ്