29 C
Kerala
Saturday, October 24, 2020

ന്യൂസിലന്‍ഡില്‍ ചരിത്ര വിജയം നേടി ജസീന്ത ആര്‍ഡേന്‍ വീണ്ടും; ലേബര്‍ പാര്‍ട്ടി അധികാരത്തിലേയ്ക്ക്

ന്യൂസിലന്‍ഡില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ച് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനും ലേബര്‍ പാര്‍ട്ടിയും. പ്രാതിനിധ്യ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനുശേഷമുള്ള ന്യൂസിലന്‍ഡിലെ ആദ്യ ഏകക്ഷി സര്‍ക്കാര്‍ അധികാരത്തിലേറിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

വോട്ടെണ്ണല്‍ പൂര്‍ത്തിയാകാറായപ്പോള്‍ ജെസിന്ത ആര്‍ഡേനിന്റെ ലേബര്‍ പാര്‍ട്ടിക്ക 49 ശതമാനം വോട്ടുകള്‍ ലഭിച്ചു. പ്രതിപക്ഷ പാര്‍ട്ടിയായ നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ട് ലഭിച്ചു. പാര്‍ലമെന്റില്‍ തനിച്ച് ഭൂരിപക്ഷം ലേബര്‍ പാര്‍ട്ടിക്ക് കിട്ടുമെന്നാണ് സൂചന.

50 വര്‍ഷത്തിനിടെ ലേബര്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടുന്നത് ഇതാദ്യമാണെന്ന് ആര്‍ഡേന്‍ പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ഏകകക്ഷി സര്‍ക്കാരിനെയാകും ജസീന്ത ആര്‍ഡേന്‍ നയിക്കുക.

തിരഞ്ഞെടുപ്പ് വിജയത്തില്‍ ജസീന്ത ആര്‍ഡേണിനെ അഭിനന്ദിച്ച നാഷണല്‍ പാര്‍ട്ടി നേതാവ് ജൂഡിത്ത് കോളിന്‍സ് കൊവിഡ് മഹാമാരി മൂലം രാജ്യത്ത് രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ മെച്ചപ്പെട്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കേവലം ഭൂരിപക്ഷം നേടാന്‍ 40കാരിയായ ജസീന്ത ആര്‍ഡേണിന് കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

എന്നാല്‍ 24 വര്‍ഷം മുന്‍പ് ന്യൂസീലാന്‍ഡ് ആനുപാതിക വോട്ടിംഗ് സംവിധാനം നടപ്പിലാക്കിയതിനു ശേഷം ഇതുവരെ ഒരു പാര്‍ട്ടിയ്ക്കും കേവലഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിട്ടില്ല, മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കുകയായിരുന്നു ഇതുവരെ ന്യൂസീലാന്‍ഡിലെ പ്രധാന പാര്‍ട്ടികള്‍ ചെയ്തിരുന്നതെങ്കില്‍ ഇത്തവണ രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുന്‍പു തന്നെ ഏര്‍ളി വോട്ടിംഗ് സംവിധാനം ഉപയോഗിച്ച് നിരവധി പേര്‍ വോട്ട് ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം ജസീന്തയ്ക്ക് വന്‍ വരവേല്‍പ്പായിരുന്ന ലഭിച്ചത്. കൊവിഡ് മഹാമാരിയെ ഫലപ്രദമായി നേരിട്ടതിനു പിന്നാലെ ജസീന്തയുടെ ജനപ്രീതിയും വലിയ തോതില്‍ കൂടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.50 ലക്ഷത്തോളം ജനസംഖ്യയുള്ള ന്യൂസീലാന്‍ഡില്‍ നിലവില്‍ കൊവിഡ് സമൂഹവ്യാപനമില്ല. അതുകൊണ്ട് ആളുകള്‍ക്ക് മാസ്‌കും സാമൂഹിക അകലവും പാലിക്കേണ്ടതില്ല. 2017ലായിരുന്നു ജസീന്ത ആര്‍ഡേണ്‍ ആദ്യമായി പ്രധാനമന്ത്രിപദത്തിലെത്തുന്നത്. അന്ന് മറ്റു രണ്ട് പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ചായിരുന്നു ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്.

Latest news

ഉമർ ഖാലിദിന്റേയും ഷർജീൽ ഇമാമിന്റേയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ഡൽഹി: പൗരത്വ സമരത്തിന്റെ പേരിൽ ഡൽഹി കലാപക്കേസ് ചുമത്തി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത് യുഎപിഎ ചുമത്തി ജയിലിലടച്ചിരിക്കുന്ന വിദ്യാർഥി നേതാവും ആക്​ടിവിസ്റ്റുമായ ഉമർ ഖാലിദ്, ജെഎൻയു പിഎച്ച്ഡി വിദ്യാർഥി ഷാർജീൽ ഇമാം...

വിദ്വേഷം പ്രചരണം: അർണബിന് കുരുക്ക് മുറുകുന്നു; റിപ്പബ്ലിക് ടിവിക്കെതിരെ വീണ്ടും കേസെടുത്ത് മുംബൈ പൊലീസ്

മുംബൈ: വിദ്വേഷ പ്രചരണത്തിൽ അർണബിനും റിപ്പബ്ലിക് ടിവിക്കും കുരുക്ക് മുറുക്കി മുംബൈ പൊലീസ്. റിപ്പബ്ലിക് ടിവിക്കെതിരെ വീണ്ടും കേസെടുത്തു. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു എന്ന കുറ്റമാണ് ചാനലിനെതിരെ ചുമത്തിയിരിക്കുന്നത്.   എക്‌സിക്യൂട്ടീവ് എഡിറ്റര്‍, അവതാരകന്‍, രണ്ട്...

ജനങ്ങളുടെ ജീവിതം വെച്ച് കളിക്കാന്‍ മുതിര്‍ന്നാൽ നിങ്ങളുടെ രാഷ്ട്രീയ ജീവിതകാലം ജനങ്ങള്‍ തീരുമാനിക്കും: ബിജെപിയോട് കമല്‍ ഹാസന്‍

ചെന്നൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ആളുകളുടെ ദാരിദ്ര്യം വെച്ച് കളിക്കുന്നത് നിങ്ങള്‍ക്ക് പതിവാണ്. അവരുടെ ജീവിതം വെച്ച് കളിക്കാന്‍ നിങ്ങള്‍ മുതിര്‍ന്നാൽ, നിങ്ങളുടെ...

അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്ത സംഭവം: ഭാ​ഗ്യലക്ഷ്മിയടക്കമുള്ളവരുടെ അറസ്റ്റ് കോടതി ത‍ടഞ്ഞു

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല- സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ യൂ ട്യൂബര്‍ വിജയ് പി നായരെ കൈകാര്യം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള മൂന്ന് പേരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു....

Related news