ദിവസവും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നത് മൂന്നോറോളം പേര്‍; അഞ്ച് വര്‍ഷത്തിനിടെ പൗരത്വം ഉപേക്ഷിച്ചത് ആറുലക്ഷം പേര്‍

കഴിഞ്ഞ് അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് ആറുലക്ഷം പേര്‍.കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം ലോക്‌സഭയില്‍ അറിയിച്ചത്.അതേ സമയം ഈ കാലയളവില്‍ 4,177 പേര്‍ക്കാണ് ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുള്ളത്. പ്രതിദിനം മൂന്നൂറിലധികം പേരാണ് ഇത്തരത്തില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നത്.

വിദേശകാര്യമന്ത്രാലയത്തിന് ലഭ്യമായ വിവരങ്ങള്‍ പ്രകാരം 1,33,83,718 ഇന്ത്യന്‍ പൗരന്മാര്‍ വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നുണ്ട്. 2017 ല്‍ 1,33,049 പേരും 2018 ല്‍ 1,34,561 പേരും 2019ല്‍ 1,44,017 പേരും 2020ല്‍ 85,248 പേരും 2021 സെപ്തംബര്‍ 30 വരെ 1,11,287 പേരുമാണ് പൗരത്വം ഉപേക്ഷിച്ചതെന്ന് മന്ത്രി കഴിഞ്ഞ ദിവസം സഭയെ അറിയിച്ചു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ചത് 10,645 പേരാണ്. ഇതില്‍ യു.എസില്‍ നിന്ന് 227 ഉം പാക്കിസ്ഥാനില്‍ നിന്ന് 7782 ഉം അഫ്ഗാനിസ്ഥാനില്‍ നിന്ന് 795 ഉം ബംഗ്ലാദേശില്‍ നിന്ന് 184 അപേക്ഷയുമാണ് ലഭിച്ചത്. 2016 ല്‍ 1106 ഉം 2017ല്‍ 817 ഉം 2018 ല്‍ 628 ഉം 2019 ല്‍ 987 ഉം 2020 ല്‍ 639 പേര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ട്.

 

Read Previous

പൃഥ്വിരാജ്, ദുല്‍ഖര്‍, വിജയ് ബാബു എന്നിവരുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന

Read Next

കുടുംബമില്ലാത്തവര്‍ക്കെങ്ങനെയാണ് കുടുംബങ്ങളുടെ വിഷമം മനസിലാവുക, മോദിക്കും യോഗിക്കുമെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്