ബാലതാരമായി എത്തി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് നസ്രിയ. ബാലതാരത്തിൽ നിന്നും നായികയിലേക്കുള്ള നസ്രിയയുടെ കാലെടുത്ത് വെപ്പിൽ അധികം ദൂരം ഇല്ലായിരുന്നു, ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ ആ കുറുമ്പി നസ്രിയ ആണുള്ളത്. ഇപ്പോൾ കോവിഡ് കാലം ആയതിനാൽ താരങ്ങൾ എല്ലാം തന്നെ സിനിമ തിരക്കുകളിൽ നിന്നും ഒഴിവായി വീടുകളിൽ തന്നെയാണ്, ഇപ്പോൾ എല്ലാവരും സോഷ്യൽ മീഡിയിൽ വളരെ സജീവമാണ്.
തങ്ങളുടെ ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ കണക്റ്റ് ചെയ്താന്‍ ശ്രമിക്കുകയാണ് താരങ്ങളെല്ലാം. സോഷ്യല്‍ മീഡിയയിലൂടെ നസ്രിയയും തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവച്ച് എത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ നസ്രിയ പങ്കുവച്ചൊരു ചിത്രം ആണ് ശ്രദ്ധേയമാകുന്നത്. വളരെ സ്മാര്‍ട്ട് ഗേളായിട്ടാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രമായ മിക്കി മൗസിന്റെ പ്രിന്റുള്ള ഒരു ഷര്‍ട്ടിട്ട് മിക്കി മൗസ് സ്റ്റൈലില്‍ മുടിയും കെട്ടി നില്‍ക്കുകയാണ് ഇപ്പോള്‍ താരം.
താരത്തിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നടനും നസ്രിയയുടെ ഭര്‍ത്താവുമായ ഫഹദ് ഫാസിലിന്റെ ജന്മദിനം ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ആഘോഷ പൂര്‍ണമാക്കിയിരുന്നതും. ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും ഫഹദിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് നസ്രിയ പങ്കുവച്ചിരുന്നു.
