യുപിയില്‍ 3 മണിക്കൂറില്‍ ഒരു ബലാത്സംഗം ; ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2021ലെ റിപ്പോര്‍ട്ട്

രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അവിടെ ഓരോ മൂന്നു മണിക്കൂറിലും ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയാകുന്നെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2021ലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിരന്തരം സ്ത്രീകള്‍ പീഡനങ്ങള്‍ക്ക് ഇരയാകുകയും ദാരുണമായി കൊലചെയ്യപ്പെടുകയും ചെയ്യുമ്പോഴും അധികൃതരുടെയും പൊലീസിന്റെയും കുറ്റകരമായ ഉദാസീനത തുടര്‍ക്കഥയാണ്.

2020ലെ ഹാഥ്രസില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതില്‍ രാജ്യവ്യാപക പ്രക്ഷോഭം അലയടിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം രാത്രിയില്‍ സംസ്‌കരിച്ച പൊലീസ് നടപടിയും വിവാദമായി. 2017ല്‍ ബിജെപി എംഎല്‍എയായിരുന്ന കുല്‍ദീപ് സെന്‍ഗാര്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ഇര തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പുറത്തുവന്നത്. ഈ കേസുകളില്‍ അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചശേഷംമാത്രമാണ് പൊലീസ് നടപടിക്ക് തയ്യാറായത്.

2019ല്‍ ഉന്നാവോയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ രണ്ട് പ്രതികള്‍ ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊന്നു. 2022 പിലിബിത്തില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനുശേഷം തീകൊളുത്തിക്കൊന്നു.

യുപിയില്‍ 3 മണിക്കൂറില്‍ ഒരു ബലാത്സംഗം ; ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2021ലെ റിപ്പോര്‍ട്ട്
Vinkmag ad

Read Previous

നീലവെളിച്ചം പുനര്‍ഭാവന , റീ മേക്ക് എന്ന് വിളിക്കുന്നതിലും തെറ്റില്ല : ആഷിക് അബു

Read Next

ഗോ മൂത്രം ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ആര്‍എസ്എസ് പോഷക സംഘടന

Most Popular