മലയാളത്തിന്റെ പ്രിയ നടിയാണ് നൈല ഉഷ, തന്റെ അഭിനയത്തിന്റെ ആദ്യകാലങ്ങളിൽ തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ച് പറയുകയാണ് താരം ഇപ്പോൾ. അഭിനയത്തിലേക്ക് എത്തുന്നതിനു മുൻപ് നൈല ടിവിയില്‍ പാര്‍ട്ട് ടൈം ആയാണ് ജോലി ചെയ്തിരുന്നത്. അവിടെ ജോലി ഉള്ളപ്പോൾ അവർ നൈലയെ വിളിക്കും അങ്ങനെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു, ഒരിക്കൽ നൈല ചെയ്ത ജോലിയെ പറ്റി താരത്തിനെ മുൻകൂട്ടി അറിയിക്കാത്തതിനാൽ നൈലക്ക് ആ ഷോയിൽ പങ്കെടുക്കാൻ സാധിച്ചില്ല. സാധാരണ എപ്പിസോഡ് ഉള്ള ദിവസം രണ്ടു ദിവസം മുൻപ് അവർ വിളിച്ച് പറയും എന്നാൽ ആ തവണ അവർ വിളിച്ച് പറഞ്ഞില്ല. നൈല ആ സമയം ബാംഗ്ലൂരിൽ ആയിരുന്നു.
പിന്നീട് നൈല നാട്ടിലെത്തി എപ്പിസോഡ് ചെയ്യാൻ ഓഫീസിലേക്ക് ചെന്നപ്പോൾ അതിന്റെ ഹെഡ് നൈലയെ അകത്തേക്ക് വിളിപ്പിച്ചു അവിടെ ഉള്ളവരുടെ എല്ലാം മുന്നിൽ വെച്ച് അയാൾ നൈലയെ ഒരുപാട് ചീത്ത പറഞ്ഞു. അങ്ങനെ താരം അവിടെ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി. പിന്നീട് നൈല അയാളെ തന്റെ ജീവിതത്തിൽ വീണ്ടും കണ്ടു, നൈല ഒരു നടിയായി മാറിയ ശേഷമാണ് അയാൾ കണ്ടത്.
അദ്ദേഹം എന്നോട് ഒരു ഷോ ചെയ്യുമോ എന്ന് ചോദിച്ച് അദ്ദേഹത്തിന്റെ ചാനലിലേക്ക് വിളിച്ചു. ഞാന്‍ ആ ഓഫര്‍ നിരസിച്ചാണ് സന്തോഷം കണ്ടെത്തിയത്. ദേവാസുരം സിനിമയില്‍ രേവതി പറയുന്നത് പോലെ എന്റെ ഉള്ളിലുമുണ്ട് ചെറിയ ചില ജയങ്ങള്‍ ആഗ്രഹിക്കുന്നൊരു മനസ്സ്. എന്ന് നൈല പറയുന്നു.
