അന്ന് ഞാന്‍ തന്തക്ക് വിളിച്ചവന്‍ ആണ് പോലീസ് ഉദ്യോഗസ്ഥനെ വര്‍ഗീയവാദിയാക്കിയത്; അന്നവന്‍ ആര്യന്‍ മിത്ര, ഇന്ന് അഫ്സല്‍ എന്നും മുകേഷ്

യുവാവിനെയും ഉമ്മയേയും വസ്ത്രത്തിന്റെ പേരില്‍ പൊലീസ് തടഞ്ഞെന്ന ഫേയ്‌സ് ബുക്ക് പോസ്റ്റില്‍ പ്രതികരണവുമായി നടനും എംഎല്‍എയുമായ മുകേഷ്.

ചില കണക്കുകൂട്ടലുകള്‍ അത് തെറ്റാറില്ല…ഇവനാണ് കായംകുളത്ത് പോലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചവന്‍… അന്ന് ഇവന്റെ പേര് ആര്യന്‍ മിത്ര എന്നായിരുന്നു. ആര്യന്‍ മിത്ര എന്ന പേരില്‍ ഫേസ്ബുക്കില്‍ ഉള്ളയാളെ പണ്ട് താന്‍ തന്തക്ക് വിളിക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടും മുകേഷ് പങ്കുവച്ചു. അന്നത്തെ ആര്യന്‍ മിത്ര ആണ് ഇപ്പോള്‍ ചാത്തന്നൂര്‍ സ്വദേശി അഫ്‌സല്‍ മണിയില്‍. മുമ്പൊരിക്കല്‍ സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് നേര്‍ക്ക് അസഭ്യം പറഞ്ഞയാളാണ് കായംകുളത്തെ പൊലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചിരിക്കുന്നതെന്നാണ് മുകേഷ് പറയുന്നത്.

ഉമ്മ പര്‍ദ്ദ ഇട്ടിരുന്നതുകൊണ്ടാണ് വാഹനം കടത്തിവിടാതിരുന്നതെന്നും പോലീസ് സംഘവത്കരിച്ചെന്നുമായിരുന്നു ചാത്തന്നൂര്‍ സ്വദേശി അഫ്‌സല്‍ മണിയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അങ്ങനെ കേരളാ പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി എന്ന തലക്കെട്ടോടെയാണ് അഫ്സല്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചത്.

സംഭവം നിഷേധിച്ചുകൊണ്ട് ഓച്ചിറ സിഐ രംഗത്ത് വരികയും ചെയ്തു. ‘അഞ്ചുവയസുള്ള ഒരു കുട്ടിയടക്കമാണ് അവര്‍ വന്നത് . കോളേജില്‍ നിന്നും സഹോദരിയെ വിളിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു. ഇന്നലെയും അവധി ദിനമായിരുന്നു. അവര്‍ക്ക് ഇന്നലെ വിളിക്കാന്‍ പോകാമായിരുന്നു. അടിയന്തര ആവശ്യമല്ലാത്തതിനാല്‍ തിരിച്ചുപോകാന്‍ പറഞ്ഞു.അല്ലെങ്കില്‍ നാളെ പോയി വിളിക്കാം. ആലപ്പുഴ ജില്ലയിലേയ്ക്ക് വിടാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ കാറിലിരുന്ന സ്ത്രീ കുറിയിട്ടവരെയൊക്കെ കടത്തിവിട്ടല്ലോ, പര്‍ദ്ദ ഇട്ടതുകൊണ്ടാണോ ഞങ്ങളെ കടത്തിവിടാത്തത് എന്ന് ചോദിച്ചു . നിങ്ങളുടെ കണ്ണിന്റെയും മനസിന്റെയും അസുഖത്തിനുള്ള ചികില്‍സ എന്റെ കയ്യിലില്ലെന്നാണ് ഞാന്‍ അപ്പോള്‍ പറഞ്ഞത്. അല്ലാതെ പോസ്റ്റില്‍ പറയുന്നത് പോലെ വസ്ത്രം പ്രശ്‌നമാണെന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല’-ഇതായിരുന്നു സിഐയുടെ പ്രതികരണം.

 

Read Previous

അനന്യയുടെ മരണത്തില്‍ റിനൈ മെഡിസിറ്റിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

Read Next

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മുഖ്യ സൂത്രധാരന്‍ പിടിയില്‍