ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മൃതദേഹങ്ങള്‍ നദികളില്‍ തള്ളുന്നു; ഇന്ത്യയുടെ കണ്ണീരായി യുപി

യുപിയിലേയും ബീഹാറിലേയും നന്ദീ തിരങ്ങളില്‍ കോവിഡ് രോഗികളളുടെ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു. യുപി അതിര്‍ത്തിയില്‍ ആംബുലന്‍സില്‍ നിന്നാണ് മൃതദേഹങ്ങല്‍ നദിയിലേക്കെറിയുന്നതെന്നാണ് ബിഹാര്‍ ആരോപിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നൂറോളം മൃതദേഹങ്ങളാണ് പുഴയില്‍ കണ്ടെത്തിയത്.

യുപിയിലെ ബല്ലിയയുടെ അതിര്‍ത്തിക്കടുത്തുള്ള ബീഹാറിലെ സരാനില്‍ സ്ഥിതി ചെയ്യുന്ന ജയപ്രഭ സേതു എന്ന പാലത്തില്‍ ആംബുലന്‍സില്‍ നിന്ന് കോവിഡ് ഇരകളുടെ മൃതദേഹങ്ങള്‍ നദിയിലേക്ക് വലിച്ചെറിയുകയാണെന്ന് ബിഹാര്‍ ബിജെപി എംപി ജനാര്‍ദ്ദന്‍ സിംഗ് സിഗ്രിവാള്‍ ആരോപിച്ചു.

ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മൃതദേഹങ്ങള്‍ അവിടെ തള്ളുന്നത് തടയാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി എംപി പറഞ്ഞു. അതേ സമയം ബിഹാറിലെ ആംബുലന്‍സുകളും മൃതദേഹം തള്ളുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

 

 

 

 

 

 

 

 

Read Previous

വര്‍ഗീയവാദികള്‍ക്ക് ഇരുട്ടടി; അയോധ്യയിലെ ഹിന്ദുആധിപത്യപ്രദേശത്ത് ഗ്രാമ പ്രധാനിയായി തിരഞ്ഞെടുത്തത് മുസ്ലീം യുവാവിനെ

Read Next

ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷം മലയാളി യുവതി കൊല്ലപ്പെട്ടു