Connect with us

Hi, what are you looking for?

Film News

ഏവരെയും അമ്പരപ്പിച്ച് കളഞ്ഞു, ശ്രദ്ധ നേടി മൂന്നാമത്തെയാൾ ഷോർട്ട് ഫിലിം

മൂന്നാമത്തെയാൾ’ എന്ന ഷോർട്ട് ഫിലിം ചർച്ചാവിഷയമാകുന്നു. രണ്ടു ദിവസം മുൻപ് യൂട്യൂബിൽ റിലീസ് ചെയ്ത ഈ ഹ്രസ്വചിത്രം വളരെ ചുരുങ്ങിയ സമയംകൊണ്ടു തന്നെ ധാരാളമാളുകൾ കണ്ടു കഴിഞ്ഞു. അധികമാരും കൈവയ്ക്കാൻ ധൈര്യം കാണിക്കാത്ത വ്യത്യസ്തമായൊരു കഥയുമായി മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോഷിൻ എ റഹ്‌മാൻ ആണ്. അദ്ദേഹത്തിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് പ്രശസ്ത എഡിറ്റർ ആയ ഫിൻ ജോർജ് ആണ്.

ഛായാഗ്രഹണം ഭരത് ആർ ശേഖറും, സംഗീതം റൈഹാനും നിർവഹിച്ചിരിക്കുന്നു. ഫവാസ് ജലാലുദ്ദീൻ, അൽത്വാഫ്, പാർവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന 10 മിനുട്ട് ദൈർഘ്യമുള്ള ഈ ചിത്രം ഒട്ടും ബോറടിപ്പിക്കാത്ത, പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സൈക്കോ ത്രില്ലർ ആണ്. സാഹചര്യങ്ങൾ ഒരാളുടെ ജീവിതത്തിലും സ്വഭാവത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ വളരെ വ്യത്യസ്തമായ രീതിയിൽ പറഞ്ഞു വച്ചിരിക്കുന്ന ഈ ചെറു ചിത്രം നെഗറ്റിവ് കമന്റുകൾ ഒന്നുംതന്നെയില്ലാതെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നു.

പ്രേക്ഷരെ ഏറെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നതാണ് ഷോർട്ട് ഫിലിം, മികച്ച പ്രതികരണം ആണ് ചിത്രത്തിന് ഇപ്പോൾ ലഭിച്ച് കൊണ്ടിരിക്കുന്നത്.

You May Also Like

Film News

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായിട്ടാണ് നസ്രിയ തന്റെ അഭിനയം തുടങ്ങുന്നത്, പിന്നീട് താരം നായികാ പദവിയിൽ എത്തി ചേരുകയായിരുന്നു. അവതാരിക ആയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരു...

Film News

ഉയരങ്ങളിലേക്ക് എത്തുമ്പോഴും ജീവിതത്തിൽ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കെ പി സി ലളിത കടന്നുപോയത്. എന്നാൽ ചെറുപ്പം മുതൽ തന്റെ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചിരുന്ന ലളിതയുടെ ഭാരതനുമായുള്ള വിവാഹജീവിതം പരാജയമായിരുന്നു.തന്റെ പങ്കാളിയുടെ...

Health

ഏതൊരു സ്ത്രീയുടെയും ആഗ്രഹവും സ്വപ്നവും ആണ് ഒരു കുഞ്ഞ് എന്നത്, ആദ്യമായി ജനിച്ച കുഞ്ഞിനെ അഞ്ചാം വയസ്സിൽ നഷ്ട്മായ കഥ പറയുകയാണ് ഇവിടെ ഒരമ്മ. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യ മകൻ നഷ്ടപ്പെട്ട...

Health

ക്യാൻസറിനെ ചിരിച്ച് കൊണ്ട് നേരിടുന്ന ഒരു കുഞ്ഞനുജത്തിയുടെ കഥ പറയുകയാണ് അൽഫോൻസാ ആന്റണി. തന്റെ വേണ്ടപ്പെട്ടവർ എല്ലാം തന്നെ കൈയൊഴിഞ്ഞിട്ടും തളരാതെ എല്ലാം തിരികെ നേടുകയാണ് ഈ കൊച്ചു മിടുക്കി. എത്ര വേദന...