ഏഷ്യാനെറ്റിന്റെ ഓണം മെഗാ ഷോയ്ക്ക് വേണ്ടിയുള്ള മോഹൻലാലിൻറെ പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നെടുന്നത്. നീളൻ മുടിയും താടിയുമായുള്ള ലാലേട്ടന്റെ ഈ പുതിയ സ്റ്റിൽ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.താരത്തിന്റെ ഈ പുതിയ ലൂക്ക് കണ്ടു അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ. കഴിഞ്ഞ ദിവസം താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ക്ലീൻ ഷേവ് ചെയ്ത മോഹൻലാലിൻറെ ലൂക്കാണ് സോഷ്യൽ മീഡിയ ആഘോഷമാക്കിയത്, എന്നാൽ ഇപ്പോൾ താടിയും മുടിയും വളർത്തിയ താരത്തിന്റെ പുതിയ വേഷം എല്ലാവരെയും അമ്പരപ്പിച്ച് കളഞ്ഞിരിക്കുകയാണ്.
ദൃശ്യം ടൂവിന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് മോഹൻലാൽ താടി വടിച്ച് ക്ലീൻ ഷേവ് ആയത്. സെപ്റ്റംബർ പതിനാലിന് ആണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. പ്രവർത്തകരെ എല്ലാം ക്വാറന്റൈൻ ചെയ്തു കൊണ്ടാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്, കൊറോണ സാഹചര്യത്തിൽ ഏറെ പ്രതിസന്ധിയിൽ ആണ് ഷൂട്ടിംഗ് നടക്കുന്നത്, ഷൂട്ടിംഗ് ആരംഭിക്കുന്ന ദിവസം മോഹൻലാൽ അടക്കം എല്ലാവരെയും കോവിഡ് പരിശോധന നടത്തിയതിനു ശേഷം ഒരേ ഹോട്ടൽ മുറിയിൽ താമസിപ്പിക്കും എന്നും അവരുമായി പുറത്തുള്ളവർക്ക് യാതൊരു ബന്ധവുമുണ്ടാവില്ല എന്നും അണിയറ പ്രവർത്തകർ പറയുന്നു.
