മോദിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് മമത; ജനാധിപത്യത്തിന്റെ നെടുംതൂണുകളെല്ലാം പെഗാസസ് കീഴടക്കി

പെഗാസസ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്കെതിരേ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ത്യയുടെ ജനാധിപത്യത്തിന് കളങ്കമാണ് ഇതെന്നും ഇന്ത്യ ഒരു നീക്ഷണരാഷ്ട്രമായി മാറിയെന്നും അവര്‍ ആരോപിച്ചു.

മാധ്യമങ്ങള്‍, നീതിന്യായ വ്യവസ്ഥ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവ ജനാധിപത്യത്തിന്റെ നെടുംതൂണുകളാണ്. ഇവ മൂന്നിനെയും കീഴടക്കാന്‍ പെഗാസസിന് സാധിച്ചു. ഇസ്രയേല്‍ ചാര സോഫ്‌റ്റ്വെയറായ പൊഗാസസ് അപടകരമാണ്. തന്റെയും ഫോണ്‍ ചോര്‍ന്നുണ്ട് എന്നതിനാല്‍ പ്രതിപക്ഷ നേതാക്കളോട് സംസാരിക്കാന്‍ പോലും കഴിയുന്നില്ല. ശരദ് പവാര്‍, ഡല്‍ഹി മുഖ്യമന്തി, ഗോവ മുഖ്യമന്ത്രി എന്നിവരോട് പോലും സംസാരിക്കാന്‍ കഴിയുന്നില്ല.

രാജ്യത്തെ രക്ഷിക്കാന്‍ സുപ്രിം കോടതിക്ക് മാത്രമേ കഴിയൂ. ജുഡീഷ്യറി രക്ഷയ്ക്കായി അവതരിക്കണം- അവര്‍ പറഞ്ഞു.

അതേസമയം, മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെയും ഫോണ്‍ ചോര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

 

Read Previous

അഭിനയം തുടങ്ങിയത് നാടകത്തില്‍; നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു

Read Next

കേന്ദ്രസര്‍ക്കാരിനെതിരെ വാര്‍ത്താ നല്‍കി; ദൈനിക്ഭാസ്‌കറിന്റെ ഓഫിസുകളില്‍ ആദായനികുതിവകുപ്പിന്റെ റെയ്ഡ്