‘മുഖം മൂടുന്ന പര്‍ദ നിരോധിക്കണമെന്നാണ് എന്റെ അഭിപ്രായം. കാരണം അത് ആളുകളെ മനസിലാക്കുന്നതിന് അല്‍പം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ ഹിജാബ് അഥവാ ശിരോവസ്ത്രം ആളുകളുടെ താത്പര്യത്തിന് വിടണം.പൗരവകാശ പ്രശ്നമാണ്’ഹിജാബ് വിധി അഖിലേന്ത്യാ തലത്തില്‍ സമുദായ ധ്രുവീകരണം ഉണ്ടാക്കുമെന്ന് ഭയപ്പെടുന്നതായി എഴുത്തുകാരനും സാമൂഹ്യനിരീക്ഷകനുമായ എം.എന്‍ കാരശ്ശേരി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് പ്രതികരണം
‘ഏത് മതത്തിലും വിശ്വസിക്കാനും,അനുഷ്ഠിക്കാനും ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യത്തില്‍ തീര്‍പ്പ് കല്‍പിക്കേണ്ട കാര്യം സാധാരണഗതിയില്‍ കോടതിക്കില്ല. നീതി നടപ്പാക്കാനുള്ള സ്ഥാപനമാണ് കോടതി. ഇതൊരു പൗരവകാശ പ്രശ്നമാണ്. വിശ്വാസ സ്വാതന്ത്ര്യം ഉറപ്പാക്കുകയാണ് കോടതി ചെയ്യേണ്ടത്. മുഖം മൂടുന്ന പര്‍ദ നിരോധിക്കണമെന്നാണ് എന്റെ അഭിപ്രായം. കാരണം അത് ആളുകളെ മനസിലാക്കുന്നതിന് അല്‍പം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ ഹിജാബ് അഥവാ ശിരോവസ്ത്രം ആളുകളുടെ താത്പര്യത്തിന് വിടണം’ – എം.എന്‍ കാരശ്ശേരി പറഞ്ഞു
ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ പി.യു. കോളേജ് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ലെന്നും കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു.
