പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മിയ ജോര്‍ജ്. വേറിട്ട സംസാര ശൈലിയും സ്വഭാവികത നിറഞ്ഞ അഭിനയവുമൊക്കെയായി മുന്നേറുന്ന താരം കൂടിയാണ് മിയ. മിയ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പോകുകയാണ്. പാലാക്കാരിയായ മിയയുടേയും ബിസിനസുകാരനായ അശ്വന്‍ ഫിലിപ്പിന്റേയും വിവാഹനിശ്ചയം കഴിഞ്ഞു. കണ്‍സ്ട്രക്ഷന്‍ കമ്ബനിയുടെ ഉടമയാണ് അശ്വിന്‍ വരന്റെ വീട്ടില്‍ വെച്ചായിരുന്നു ചടങ്ങുകൾ. മിയയുടെ വിവാഹ വിശേഷങ്ങളും നിശ്ചയ ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടിയിരുന്നു. അഭിനയത്തിലേക്ക് എത്തുന്നതിനു മുൻപ് മിയ എന്നായിരുന്നില്ല താരത്തിന്റെ പേര്, സിനിമയിലെ പ്രവേശനത്തിന് ശേഷമാണ് താരം തന്റെ പേര് മാറ്റിയത്.
താരത്തിന്റെ യഥാര്‍ത്ഥ പേര് ജിമി എന്നാണ്. ജിമിയില്‍ നിന്ന് മിയ ആയപ്പോള്‍ പ്രത്യേകിച്ച് മാറ്റമൊന്നും തോന്നുന്നില്ലെന്നും തന്റെ ക്യാരക്ടര്‍ ഇപ്പോഴും പഴയത് പോലെയാണെന്നും മിയ പറയുന്നു. നാട്ടിലെത്തിയാല്‍ ഇപ്പോഴും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പോകാറുണ്ടെന്നും , എല്ലായിടത്തും സ്വന്തമായി ഡ്രൈവ് ചെയ്ത് പോവാനാണ് ഇഷ്ടം, ഞാനൊരു നടിയാണ്ആരെങ്കിലും വന്ന ഫോട്ടോ എടുക്കും എന്ന് പറഞ്ഞ് എവിടെയും പോകാതെ ഇരിക്കാറില്ലെന്നും, സാധാരണ ജീവിതത്തില്‍ ജിമി എന്തായിരുന്നുവോ അത് തന്നെയാണ് മിയ എന്നും താരം പറയുന്നു. മിയയുടെ വിവാഹം നിശ്ചയിരിക്കുന്നത് സെപ്റ്റംബറിൽ ആണ്.
ടെലിവിഷനിലൂടെയാണ് മിയ അഭിനയലോകത്തേക്ക് എത്തിയത്. അല്‍ഫോണ്‍സാമ്മയില്‍ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. കുഞ്ഞാലി മരക്കാര്‍ സീരിയലിലും താരം അഭിനയിച്ചിരുന്നു. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെയായിരുന്നു ബിഗ് സ്‌ക്രീനില്‍ തുടക്കമിട്ടത്. ചേട്ടായീസിലൂടെയായിരുന്നു താരത്തിന് നായികയാവാനുള്ള അവസരം ലഭിച്ചത്.
