മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് കീർത്തി സുരേഷ്, മലയാളത്തിൽ അരങ്ങേറ്റം കുറിച്ച കീർത്തി പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും എത്തി ചേരുകയായിരുന്നു, മഹാ നടി എന്ന സിനിമയിലെ മികച്ച അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശിയ പുരസ്കാരവും കീർത്തിയെ തേടി എത്തി. മലയാള സിനിമ നടി മേനകയുടെയും സംവിധായകൻ സുരേഷിന്റെയും മകളാണ് കീർത്തി.കീർത്തി ചെയ്ത സിനിമകൾ എല്ലാം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത ആണ് നേടിയത്, മോഹലാലിനൊപ്പം അഭിനയിച്ച മരക്കാർ റിലീസിന് തീരുമാനിച്ച സമയത്തതാണ് കൊറോണ എത്തിയത് അതുമൂലം റിലീസ് മാറ്റി വെച്ചിരിക്കുകയാണ്,
വളരെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹം ചെയ്ത താര ജോഡികൾ ആണ് മേനകയും സുരേഷും, സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു മേനകയുടെ വിവാഹം. ഇപ്പോൾ തന്റെ അച്ഛൻറെയും അമ്മയുടെയും 33 -ആം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് താരപുത്രി.കീര്‍ത്തി സുരേഷ് ആണ് വിവാഹ വാര്‍ഷികാഘോഷങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കീര്‍ത്തിയെകൂടാതെ മകള്‍ രേവതിയും കുടുംബവും ആഘോഷങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്നു.കോവിഡ് സാഹചര്യത്തില്‍ സിനിമാ ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുന്നതുകൊണ്ട് രേവതിയും ഭര്‍ത്താവ് നിധിനും തിരുവനന്തപുരത്തെ വീട്ടില്‍ തന്നെയുണ്ട്.
എണ്പതുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന നടി മേനക 1987ല്‍ സുരേഷുമായുള്ള വിവാഹത്തെതുടര്‍ന്ന് സിനിമയില്‍നിന്നും മാറിനിന്നു. ഒരുനീണ്ട ഇടവേളയ്ക്കുശേഷം ടെലിവിഷന്‍ സീരിയലുകളിലൂടെ വീണ്ടും അഭിനയരംഗത്ത് സജീവമായ മേനക പതിനഞ്ചോളം സിനിമകളുടെ നിര്‍മാതാവുകൂടിയാണ്. ദേശീയ അവാര്‍ഡ് ജേതാവായ കീര്‍ത്തി രജനികാന്ത് ചിത്രമായ ‘അണ്ണാത്തെ’യിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കീര്‍ത്തിക്കൊപ്പം നയന്‍താര, മീന, ഖുശ്ബു എന്നിവരും ചിത്രത്തില്‍ നായികയായെത്തുന്നത്.കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ശിവ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
