Connect with us

Hi, what are you looking for?

Film News

ഓരോ ദിവസവും അദ്ദേഹത്തോടുള്ള എന്റെ സ്നേഹം കൂടി വരികയാണ്, നിത്യാനന്ദയുടെ ആശ്രമം സന്ദർശിക്കാൻ ഒരുങ്ങി മീര മിഥുൻ

കുറച്ച് നാളുകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മീര മിഥുൻ, മീര നടിയും മോഡലും ആണ്, മാത്രമല്ല ബിഗ് ബോസ് മത്സരാർത്ഥി കൂടിയാണ് മീര മിഥുൻ. തമിഴ് തങ്ങൾക്കെതിരെ ആരോപണം ഉന്നയിച്ചാണ് മീര വാർത്തകളിൽ ഇടം നേടിയത്. രജനികാന്ത്, വിജയ്, സൂര്യ, തൃഷ എന്നി താരങ്ങൾക്കെതിരെ മീര രംഗത്ത് വന്നിരുന്നു, ഇപ്പോൾ ആൾ ദൈവം നിത്യാനന്ദയെ കുറിച്ചുള്ള പോസ്റ്റുമായി എത്തിയിരിക്കുകയാണ് മീര. പീഡനക്കേസിൽ രാജ്യം വിട്ടിരിക്കുകയാണ് നിത്യാനന്ദ. നിത്യാനന്ദ സ്വയം പ്രഖ്യാപിച്ച രാജ്യമായ കൈലാസയിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നു എന്നാണ് മീര പറഞ്ഞിരിക്കുന്നത്. എല്ലാവരും അദ്ദേഹത്തെ കളിയാക്കുകയും കുറ്റം പറയുകയും ചെയ്യുകയാണ് മാധ്യമങ്ങൾ വരെ അദ്ദേഹത്തിന് എതിരായിട്ടാണ് സംസാരിക്കുന്നത്

എന്നാൽ അദ്ദേഹത്തിന്റെ ശക്തി ഓരോ ദിവസം കഴിയുംതോറും കൂടി വരികയാണ്, എനിക്ക് എത്രയും പെട്ടെന്ന് അദ്ദേഹത്തെ കാണണം എന്നാണ് മീര കുറിച്ചിരിക്കുന്നത്.നിത്യാനന്ദയയുടെ വലിയ ആരാധിക ആണ് മീര, ഇതിനു മുൻപും മീര നിത്യാന്ദയെ കുറിച്ച് പുകഴ്ത്തി സംസാരിച്ചിട്ടുണ്ട്, മീരക്ക് നിത്യാന്ദയോട് കടുത്ത ആരാധനയും സ്നേഹവും ആണ്, പീഡനകേസിൽ  കുറ്റാരോപിതർ ആയ നിത്യാനന്ദ രാജ്യം വിട്ടിരുന്നു, ശേഷം ഇക്വഡോറിലെത്തി അവിടെ സ്വന്തമായി ഒരു ദ്വീപ് വാങ്ങി അവിടെയാണ് താമസം, സ്വാമിക്ക് അവിടെ സ്വന്തമായി മന്ത്രിസഭയും പാസ്‌പോർട്ടും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിത്യാനന്ദ തന്റെ സ്വന്തം രാജ്യത്തെ കൈലാസ എന്നാണ് വിളിക്കുന്നത്.

പീഡനക്കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് പോലീസിന്‍റെ സംഘം നിത്യാനന്ദയുടെ ബെംഗളൂരുവിലെ ആശ്രമത്തിലെത്തി അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അന്വേഷണം ഊര്‍ജിതമാക്കിയതോടെ അറസ്റ്റ് ഒഴിവാക്കാനായി ഇയാള്‍ തുടര്‍ച്ചായി താവളം മാറുകയായിരുന്നുവെന്നാണ് പോലീസിന്‍റെ നിഗമനം. ഇതിനിടെയിലാണ് ഇയാള്‍ ഇക്വഡോറിന് സമീപം സ്വന്തം രാജ്യം സ്ഥാപിച്ച് താമസം ആരംഭിച്ചെന്ന വിവരം പുറത്തു വരുന്നത്.

കൈലാസ എന്ന പേരിൽ സ്വന്തം പതാകയും ഔദ്യോഗിക ചിഹ്നവും പാസ്പോര്‍ട്ടുമായി രൂപീകരിച്ച പുതിയ രാജ്യം ലോകത്തെ ഏറ്റവും മഹത്തായ ഹിന്ദുരാഷ്ട്രമാണെന്നാണ് വെബ്സൈറ്റിലെ അവകാശവാദം. അതിര്‍ത്തികളില്ലാത്ത തന്‍റെ രാജ്യത്ത് ലോകത്തെവിടെയുമുള്ള അഭയമില്ലാത്ത ഹിന്ദുക്കള്‍ക്ക് ശരിയായ ഹിന്ദുമതം അനുഷ്ഠിക്കാമെനനും നിത്യാനന്ദ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. സൗജന്യ ഭക്ഷണവും ആരോഗ്യസുരക്ഷയും വിദ്യാഭ്യാസവും നിത്യാനന്ദയുടെ കൈലാസത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ വെബ്സൈറ്റിന്‍റെ ആധികാരികത ഇതുവരെ തെളിഞ്ഞിട്ടില്ല.

 

You May Also Like

Film News

ഉയരങ്ങളിലേക്ക് എത്തുമ്പോഴും ജീവിതത്തിൽ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കെ പി സി ലളിത കടന്നുപോയത്. എന്നാൽ ചെറുപ്പം മുതൽ തന്റെ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചിരുന്ന ലളിതയുടെ ഭാരതനുമായുള്ള വിവാഹജീവിതം പരാജയമായിരുന്നു.തന്റെ പങ്കാളിയുടെ...

Film News

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായിട്ടാണ് നസ്രിയ തന്റെ അഭിനയം തുടങ്ങുന്നത്, പിന്നീട് താരം നായികാ പദവിയിൽ എത്തി ചേരുകയായിരുന്നു. അവതാരിക ആയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരു...

Health

ഏതൊരു സ്ത്രീയുടെയും ആഗ്രഹവും സ്വപ്നവും ആണ് ഒരു കുഞ്ഞ് എന്നത്, ആദ്യമായി ജനിച്ച കുഞ്ഞിനെ അഞ്ചാം വയസ്സിൽ നഷ്ട്മായ കഥ പറയുകയാണ് ഇവിടെ ഒരമ്മ. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യ മകൻ നഷ്ടപ്പെട്ട...

Health

ക്യാൻസറിനെ ചിരിച്ച് കൊണ്ട് നേരിടുന്ന ഒരു കുഞ്ഞനുജത്തിയുടെ കഥ പറയുകയാണ് അൽഫോൻസാ ആന്റണി. തന്റെ വേണ്ടപ്പെട്ടവർ എല്ലാം തന്നെ കൈയൊഴിഞ്ഞിട്ടും തളരാതെ എല്ലാം തിരികെ നേടുകയാണ് ഈ കൊച്ചു മിടുക്കി. എത്ര വേദന...