24 C
Kerala
Tuesday, December 1, 2020

മാര്‍ക്‌സിസ്റ്റുകള്‍ ഇനിയുമത് മനസിലാക്കുന്നില്ലങ്കില്‍ ഈ ആശയവും പ്രസ്ഥാനവും ഇല്ലാതാവും; സവർണ സംവരണത്തിനെതിരെ മാര്‍ കൂറിലോസ്

മുന്നാക്ക വിഭാഗങ്ങളുടെ വോട്ടു ബാങ്ക് ലക്ഷ്യമാക്കി സാമ്പത്തിക സംവരണം നടപ്പാക്കുന്നത് സംവരണത്തിന്റെ ഭരണഘടനാ അടിത്തറ തകര്‍ക്കലാണെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ദളിത് സമൂഹത്തിലെ ഒന്നോ രണ്ടോ പേര്‍ സാമ്പത്തികമായി ഉയര്‍ച്ച നേടിയാലും അത് ആ സമൂഹത്തിന്റെ ആകമാനമായ സാമ്പത്തിക ഉയര്‍ച്ച ആകുന്നില്ല.

അതുകൊണ്ടാണ് സംവരണത്തിന് സാമ്പത്തിക മാനത്തിന് പകരം സാമൂഹിക മാനദണ്ഡം (ജാതി) അടിസ്ഥാനമാക്കി ഡോ. അംബേദ്കര്‍ ഭരണഘടനയില്‍ ചേര്‍ത്തതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘ചെയ്യേണ്ടത് മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുക എന്നതാണ്. മറിച്ച് സംവരണ തത്വത്തില്‍ വെള്ളം ചേര്‍ക്കുന്നത് സാമൂഹിക നീതി അട്ടിമറിക്കുന്നതിന് തുല്യമാണ്. വീണ്ടും ആവര്‍ത്തിക്കട്ടെ; ഇന്ത്യയില്‍ ഒരു ജനാധിപത്യ വിപ്ലവം (സാമൂഹിക ജനാധിപത്യം ) സാധ്യമാകണമെങ്കില്‍ അംബേദ്കറിനെ ഗൗരവമായി എടുത്തേ പറ്റു’, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.

അംബേദ്കറും മാര്‍ക്‌സും സമന്വയിക്കുന്ന നീല്‍സലാം– ലാല്‍ സലാം മുന്നേറ്റം ഇന്ത്യയില്‍ അവശ്യമാണ്. ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകള്‍ അത് ഇനിയും മനസ്സിലാക്കുന്നില്ലങ്കില്‍ നമ്മുടെ രാജ്യത്ത് ഈ ആശയവും പ്രസ്ഥാനവും തീരെ ഇല്ലാതാവും. അതു പക്ഷേ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു ദുരന്തവുമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest news

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കര്‍ഷക സംഘടനകള്‍; രണ്ട് ദിവസത്തിനകം തീരുമാനമായില്ലെങ്കില്‍ സമരത്തിന്റെ ഗതിമാറും

ഇത്രയും വലിയ കള്ളം പറയുന്ന പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍. പ്രധാനമന്ത്രി തങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടില്ലെങ്കില്‍ അതിന്റെ വില അദ്ദേഹം നല്‍കേണ്ടി വരും. മന്‍ കി ബാത് നടത്തുന്ന...

കെ.എസ്.എഫ്.ഇ വിജിലന്‍സ് റെയ്ഡിനെ ന്യായികരിച്ച് മുഖ്യമന്ത്രി; ആഭ്യന്തരം ഭരിക്കുന്നത് ഉപദേശകനല്ലെന്നും പിണറായി വിജയന്‍

സിപിഎമ്മിലെ ഒരു വിഭാഗവും ധനമന്ത്രി തോമസ് ഐസക്കും സി പി ഐയും കെ എസ് എഫ് ഇയിലെ വിജിലന്‍സ് റെയ്ഡിനെതിരെ ശക്തമായി നിലപാടെടുക്കുമ്പോള്‍ റെയ്ഡിനെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് പോരായ്മ...

ഹൈദരാബാദിൽ ഉവൈസിയെ പിന്തുണയ്ക്കില്ലെന്ന് കു‍ഞ്ഞാലിക്കുട്ടി; യുപിഎയ്ക്ക് പുറത്ത് ആരുമായും സഹകരണമില്ല

മലപ്പുറം: ഹൈദരാബാദ്​ കോർപറേഷൻ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി മുസ്​ലിംലീഗ്​ സഹകരിക്കുമെന്ന വാർത്തകളെ തള്ളി പി കെ കുഞ്ഞാലിക്കുട്ടി എം.പി. വാർത്ത അടിസ്ഥാന രഹിതമാണെന്നും യു.പി.എക്കല്ലാതെ ആർക്കും ഒരിടത്തും യാതൊരു പിന്തുണയും നൽകാൻ...

ഈശ്വരപ്പയുടേത് നാണംകെട്ട നിലപാട്; ഹിന്ദുത്വയും ഭരണഘടനയും ഒന്നിച്ചുപോകില്ലെന്ന് ഉവൈസി

ഹൈദരാബാദ്: കർണാടക മന്ത്രി ഈശ്വരപ്പയുടേത് നാണംകെട്ട നിലപാടെന്നും ഹിന്ദുത്വയും ഭരണഘടനയും ഒന്നിച്ചുപോകില്ലെന്നും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ബെളഗാവി ഹിന്ദുത്വയുടെ കേന്ദ്രമാണെന്നും ലോക്​സഭ ഉപതെരഞ്ഞെടുപ്പിൽ മുസ്​ലിം സ്ഥാനാർഥി ഉണ്ടാകില്ലെന്നുമുള്ള ഈശ്വരപ്പയുടെ പരാമർശനത്തിന് മറുപടി...

Related news