മലയാളത്തിലെ തന്നെ ആദ്യ സൈക്കോളജിക്കല്‍ ത്രില്ലർ ചിത്രം ആയിരുന്നു മണിച്ചിത്രത്താഴ്, 1993ല്‍ റിലീസായ ‘മണിച്ചിത്രത്താഴ്’. മധു മുട്ടം തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം നിര്‍വഹിച്ചത് ഫാസിലാണ്. ഇന്നും പ്രേക്ഷകർ ആകാംഷയോടെ കാണുന്ന ഒരു ചിത്രമാണ് ഇത്, നാഗവല്ലിയെയും മാടമ്പ് തറവാടിനെയും സണ്ണിയെയും ഒരിക്കലും മലയാളികൾ മറക്കില്ല, അത്രയേറെ തരംഗം അന്ന് മണിച്ചിത്രത്താഴ് സൃഷ്ടിച്ചിരുന്നു. 27 വര്‍ഷങ്ങള്‍ക്കിപ്പുറം മണിച്ചിത്രത്താഴ് സീരിയല്‍ രൂപത്തില്‍ എത്താന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സീരിയല്‍ നിര്‍മ്മാതാവ് ഭാവച്ചിത്ര ജയകുമാറാണ് മണിച്ചിത്രത്താഴ് സീരിയലാക്കുന്നത്.
കുറെ നാളായി താൻ സീരിയൽ ചിത്രീകരണത്തിന്റെ തിരക്കിൽ ആണെന്ന് ഭാവച്ചിത്ര പറയുന്നു. കൊറോണ പ്രതിസന്ധി കാരണമാണ് സീരിയലിന്റെ ചിത്രീകരണം ആരംഭിക്കാൻ വൈകുന്നത്. കൊല്‍ക്കത്ത, തഞ്ചാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സീരിയല്‍ ചിത്രീകരിക്കേണ്ടതുണ്ടെന്നും ജയകുമാര്‍ പറഞ്ഞു.മണിച്ചിത്ര താഴ് റിലീസ് ചെയ്‌ത ശേഷം നിരവധി ഭാഷകളിൽ ചിത്രം റീമേക്ക് ചെയ്തിരുന്നു. കന്നടയില്‍ ‘ആപ്തമിത്ര’, തമിഴിലും തെലുങ്കിലും ‘ചന്ദ്രമുഖി’, ഹിന്ദിയില്‍ ‘ഭൂല്‍ ഭുലയ്യ’ ബംഗാളിയില്‍ ‘രാജ്മോഹോല്‍’ എന്നീ പേരുകളിൽ ആണ് ചിത്രം അന്യ ഭാഷകളിൽ റീമേക്ക് ചെയ്‌തത്. നിരവധി പുരസ്‌കാരങ്ങൾ മണിച്ചിത്രത്താഴിനു ലഭിച്ചിരുന്നു.
1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ ‘മണിച്ചിത്രത്താഴ്’ നേടിയിരുന്നു. ചിത്രത്തിലെ ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്കാരവും ലഭിച്ചിരുന്നു. റിലീസ് ചെയ്ത് ഇത്രയും വര്ഷം ആയിട്ടും മണിച്ചിത്രതാഴിടാനോടുള്ള പ്രേക്ഷകരുടെ ഇഷ്ടം ഒട്ടും തന്നെ കുറഞ്ഞിട്ടില്ല, ഓരോ ദിവസം കഴിയും തോറും അതിനുള്ള പ്രേക്ഷശകരുടെ ഇഷ്ടം കൂടി വരികയാണ്, തമിഴ് മലയാളം ഭാഷകൾ ഇടകലർത്തി ചെയ്ത ചിത്രം പ്രേക്ഷകരുടെ മനസ്സിനെ അത്രയേറെ സ്വാധീനിച്ചിരുന്നു.
