പൊതുസ്ഥലങ്ങളില്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് വീണ്ടും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ആറ് മാസത്തേക്ക് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. പൊതുസ്ഥലങഅങളിലും ജോലി സ്ഥലത്തും സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും എല്ലാവരും മാസ്‌ക് ധരിക്കണം. സ്ഥാപനങ്ങള്‍, കടകള്‍, തിയേറ്ററുകള്‍ എന്നിവയുടെ നടത്തിപ്പുകാര്‍ അവിടെ എത്തുന്നവര്‍ക്ക് സാനിറ്രൈസര്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

പൊതു ചടങ്ങുകളില്‍ എത്തുന്നവര്‍ക്ക് സംഘാടകര്‍ സാനിറ്റൈസര്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്. അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 1,113 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

 

Read Previous

ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; എട്ട് മരണം ആക്രമണം ജനവാസകേന്ദ്രത്തിനു നേരെ

Read Next

കോണ്‍ഗ്രസ് പാര്‍ട്ടി രാമക്ഷേത്രത്തെ എതിര്‍ക്കുന്നതിന്റെ ഭാഗമായാണ് ഓഗസ്റ്റ് അഞ്ചിന് തന്നെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.