ദുബൈയില്‍ മരിച്ച കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം. ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബം എത്തിയില്ല. മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം അറിയിച്ചു. ആംബുലന്‍സില്‍ സൂക്ഷിച്ച മൃതദേഹം ആലുവ പൊലീസ് സ്റ്റേഷനു മുമ്പിലാണ് ഇപ്പോഴുള്ളത്. ഏഴ് ദിവസം മുമ്പാണ് ഏറ്റുമാനൂര്‍ സ്വദേശി ദുബൈയില്‍ മരിച്ചത്. മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള ശ്രമം നേരത്തേ തന്നെ സന്നദ്ധ സംഘടനകള്‍ തുടങ്ങിയിരുന്നു.
എന്നാല്‍ വീട്ടുകാര്‍ ഈ മൃതദേഹം വേണ്ടെന്നാണ് നേരത്തേ മുതല്‍ തന്നെ പറഞ്ഞിരുന്നത്. മരണസര്‍ട്ടിഫിക്കറ്റും അദ്ദേഹത്തിന്റെ മറ്റു സര്‍ട്ടിഫിക്കറ്റുകളും മാത്രം എത്തിച്ചാല്‍ മതിയെന്നാണ് കുടുംബം അറിയിച്ചത്. എന്നാല്‍ അധികം ദിവസം മൃതദേഹം അവിടെ സൂക്ഷിക്കാന്‍ സാധിക്കില്ലെന്ന് അറിയച്ചതിന്റെ അടിസ്ഥാനത്തില്‍ ചില ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം നാട്ടിലെത്തിയാല്‍ വിളിക്കാനാണ് കുടുംബം പറഞ്ഞത്.
അതിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യപ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. സബിയ എന്ന പെണ്‍കുട്ടിയാണ് നാട്ടില്‍ മൃതദേഹം ഏറ്റുവാങ്ങിയത്. എന്നാല്‍ ഇവര്‍ കുടുംബത്തെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുന്നില്ലെന്നാണ് യുവതി പറയുന്നത്.

