Connect with us

Hi, what are you looking for?

Film News

മമ്മൂട്ടി- ആഷിഖ് അബു ടീം വീണ്ടും ഒന്നിക്കുന്നു; തിരക്കഥ രചിക്കാൻ ശ്യാം പുഷ്ക്കരൻ!!!

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ‘ഡാഡി കൂൾ’ എന്ന ചിത്രമൊരുക്കിയാണ് ആഷിഖ് അബു എന്ന സംവിധായകൻ അരങ്ങേറ്റം കുറിച്ചത്.അതിനു ശേഷം ഗ്യാങ്സ്റ്റർ എന്ന ബിഗ് ബഡ്ജറ്റ് ചിത്രവും ആഷിക് മമ്മൂട്ടിയെ നായകനാക്കി ഒരുക്കി. ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച ആഷിക് അബുവിനു തന്റെ മമ്മൂട്ടി ചിത്രങ്ങൾ മാത്രം ശ്രദ്ധേയമാക്കാൻ സാധിച്ചില്ല എന്നത് കൗതുകരമാണ്. എന്നാൽ ഇത്തവണ ആ കറുത്തപാട് തന്റെ കരിയറിൽ നിന്നും മാറ്റാൻ തന്നെയാണ് ആഷിഖ് അബുവിന്റെ തീരുമാനം.

അബുവിന്റെ തീരുമാനം. മമ്മൂട്ടി നായകനാവുന്ന ഒരു ചിത്രം കൂടി താൻ പ്ലാൻ ചെയ്യുന്നുണ്ട് എന്നും ആ ചിത്രം രചിക്കുന്നതു സൂപ്പർ ഹിറ്റ് രചയിതാവായ ശ്യാം പുഷ്ക്കരൻ ആണെന്നും അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ ആഷിഖ് അബു വെളിപ്പെടുത്തി എന്നാൽ ആഷിഖ് അബുവിന്റെ അടുത്ത ചിത്രം മമ്മൂട്ടി ചിത്രമല്ല.


ടോവിനോ തോമസ്, ആസിഫ് അലി എന്നിവർ ഒരുമിക്കുന്ന ‘ നീലവെളിച്ചം ‘ എന്ന ചിത്രമാണ് ആഷിഖ് അബു ചെയ്യുക. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ ടീമിനെ വെച്ച് പ്രഖ്യാപിച്ച ചിത്രമാണ്.എന്നാൽ ഡേറ്റ് ക്ലാഷുകൾ മൂലം അവർ പിന്മാറിയപ്പോൾ ആണ് ടോവിനോ തോമസ്, ആസിഫ് അലി ടീം എത്തിയത്. ഇവരെ കൂടാതെ റിമ കല്ലിങ്കൽ, സൗബിൻ ഷാഹിർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കും.

ടോവിനോ തോമസ്- ആഷിക് അബു ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാകും ഇത്. നേരത്തെ മായാനദി, വൈറസ് എന്നീ ചിത്രങ്ങളും നാരദൻ എന്നീ ചിത്രവും ഇവർ ഒരുമിച്ചു ചെയ്തിരുന്നു. ഉണ്ണി ആർ രചിച്ചു ടോവിനോ തോമസ് നായകനായ നാരദൻ എന്ന ആഷിഖ് അബു ചിത്രം ഈ വരുന്ന മാർച്ച് മൂന്നിന് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. ആഷിഖ് അബു, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്..

You May Also Like

Film News

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായിട്ടാണ് നസ്രിയ തന്റെ അഭിനയം തുടങ്ങുന്നത്, പിന്നീട് താരം നായികാ പദവിയിൽ എത്തി ചേരുകയായിരുന്നു. അവതാരിക ആയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരു...

Film News

ഉയരങ്ങളിലേക്ക് എത്തുമ്പോഴും ജീവിതത്തിൽ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കെ പി സി ലളിത കടന്നുപോയത്. എന്നാൽ ചെറുപ്പം മുതൽ തന്റെ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചിരുന്ന ലളിതയുടെ ഭാരതനുമായുള്ള വിവാഹജീവിതം പരാജയമായിരുന്നു.തന്റെ പങ്കാളിയുടെ...

Health

ഏതൊരു സ്ത്രീയുടെയും ആഗ്രഹവും സ്വപ്നവും ആണ് ഒരു കുഞ്ഞ് എന്നത്, ആദ്യമായി ജനിച്ച കുഞ്ഞിനെ അഞ്ചാം വയസ്സിൽ നഷ്ട്മായ കഥ പറയുകയാണ് ഇവിടെ ഒരമ്മ. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യ മകൻ നഷ്ടപ്പെട്ട...

Health

ക്യാൻസറിനെ ചിരിച്ച് കൊണ്ട് നേരിടുന്ന ഒരു കുഞ്ഞനുജത്തിയുടെ കഥ പറയുകയാണ് അൽഫോൻസാ ആന്റണി. തന്റെ വേണ്ടപ്പെട്ടവർ എല്ലാം തന്നെ കൈയൊഴിഞ്ഞിട്ടും തളരാതെ എല്ലാം തിരികെ നേടുകയാണ് ഈ കൊച്ചു മിടുക്കി. എത്ര വേദന...