മമ്മൂട്ടിയുടെ 40 ഏക്കര്‍ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി

നടന്‍ മമ്മൂട്ടിയുടെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള 40 ഏക്കര്‍ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി. തമിഴ്‌നാട് ചെങ്കല്‍പ്പേട്ട് കറുകഴിപ്പള്ളം ഗ്രാമത്തിലുള്ള ഭൂമി പിടിച്ചെടുക്കാനുള്ള നീക്കമാണ് മദ്രാസ് ഹൈക്കോടതി തടഞ്ഞത്. ചെങ്കല്‍പ്പേട്ട് കറുകഴിപ്പള്ളം ഗ്രാമത്തിലുള്ള സ്ഥലം സംരക്ഷിത വനമാണെന്നു പറഞ്ഞ് തിരിച്ചുപിടിക്കാനുള്ള കമ്മീഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്റെ (സിഎല്‍എ) ശ്രമമാണ് താല്‍ക്കാലികമായി തടഞ്ഞത്.

ഇനി ഒരു ഉത്തരവുണ്ടാവുന്നതു വരെ ഹരജിക്കാര്‍ക്കെതിരെ നടപടി പാടില്ലെന്നും കേസ് പരി?ഗണിച്ച ജസ്റ്റിസ് കാര്‍ത്തികേയന്‍ നിര്‍ദേശിച്ചു. ഈ വര്‍ഷം മാര്‍ച്ചിലാണ് മമ്മൂട്ടിയുടേയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റേയും കുടുംബത്തിന്റേയും പേരിലുള്ള ഭൂമി പിടിച്ചെടുക്കാന്‍ സിഎല്‍എ ഉത്തരവിടുന്നത്. 1882ലെ തമിഴ്‌നാട് വനനിയമത്തിനു കീഴിലുള്ള ചതുപ്പു നിലമാണെന്നും പുറമ്പോക്കാണെന്നും സംരക്ഷിത വനമായി നിലനിര്‍ത്തണമെന്നും പറഞ്ഞായിരുന്നു നടപടി. ഇതിനെതിരെ മമ്മൂട്ടി കോടതിയെ സമീപിക്കുകയായിരുന്നു.

ഭൂമിയുടെ വനിമയത്തില്‍ സര്‍ക്കാര്‍ ഉ?ദ്യോ?ഗസ്ഥരുടെ നടപടിയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും വകുപ്പുതല നടപടികളുമായി മുന്നോട്ടുപോവാമെന്നും കോടതി വ്യക്തമാക്കി. 1997ല്‍ കപാലി പിള്ള എന്നയാളില്‍ നിന്നു വാങ്ങിയതാണ് ഭൂമി. 1929ല്‍ 247 ഏക്കര്‍ കൃഷിഭൂമിയുടെ ഭാഗമായിരുന്ന സ്ഥലം പിന്നീട് വിവിധ കൈമാറ്റങ്ങളിലൂടെയാണ് 1997ല്‍ മമ്മൂട്ടിയുടെ കുടുംബത്തിന്റെ കൈയിലെത്തിയത്.

എന്നാല്‍, പിന്നീട് കപാലി പിള്ളയുടെ മക്കള്‍ ഭൂമിയിടപാട് റദ്ദ് ചെയ്തു. പിന്നാലെ പട്ടയം സിഎല്‍എയും റദ്ദാക്കി. ഇതിനെതിരെ മമ്മൂട്ടി 2007ല്‍ ഹൈക്കോടതിയുടെ അനുകൂല ഉത്തരവു നേടി. എന്നാല്‍, അന്നത്തെ ഉത്തരവ് സ്വമേധയാ പുനഃപരിശോധിച്ച് ഭൂമി പിടിച്ചെടുക്കാന്‍ നാലു മാസം മുമ്പ് സിഎല്‍എ നീക്കം തുടങ്ങിയതോടെയാണു കേസ് വീണ്ടും ഹൈക്കോടതിയിലെത്തിയത്.

Read Previous

വ്യാജ എഫ്ബി അക്കൗണ്ടിലൂടെ അശ്ലീല സന്ദേശം: മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

Read Next

കൈക്കൂലിയുടെ കാര്യത്തില്‍ കുപ്രസിദ്ധന്‍, കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതില്‍ സസ്‌പെന്‍ഷന്‍; കാക്കിയിട്ടവര്‍ക്ക് നാണക്കേടായി ഡിവൈഎസ്പി എസ്.വൈ.സുരേഷ്