തെന്നിന്ത്യൻ സിനിമ നായികമാരിൽ മുൻപന്തിയിലുള്ള താരമാണ് മാളവിക മോഹൻ. അഭിനയിക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റുകൾ ആകുന്ന ഭാഗ്യ നായികമാരിൽ ഒരാൾ കൂടിയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെയാണ് ആരാധകരുടെ ഇടയിൽ വൈറൽ ആകുന്നത്. ഗ്ലാമറസ് ചിത്രങ്ങൾ മടി കൂടാതെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട് മാളവിക. പഴമയുടെയും പാരമ്ബര്യത്തിന്റെയും തുടിപ്പുകളോട് കൂടിയ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്
താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്..
കൈത്തറി വസ്ത്രവും വെള്ളി ആഭരണങ്ങളുമണിഞ്ഞ് അതി സുന്ദരിയായാണ് മാളവിക ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.. ചിത്രത്തിലെ മങ്ങിയ പ്രകാശ വിന്യാസവും വെള്ളി ആഭരണങ്ങളോടും കൈത്തറി വസ്ത്രങ്ങളും ചിത്രത്തിന് ക്ലാസിക് ലുക്ക് നല്‍കുന്നുണ്ട്.. ഒരു മികച്ച പെയിന്റിംഗ് കാണുന്ന പ്രതീതിയാണ് ചിത്രങഅങള്‍ നല്‍കുന്നത്.. പരമ്ബരാഗത രീതിയിലുള്ള ആഭരണങ്ങളോടെ ചെറിയ മേക്കപ്പിലാണ് മാളവിക എത്തുന്നത്. റോഹന്‍ ശ്രെസ്തയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ആരാധകരുടെ മനം കീഴടക്കി കഴിഞ്ഞു..
വിജയ് നായകനായി, വിജയ് സേതുപതി വില്ലൻ വേഷത്തിൽ എത്തുന്ന മാസ്‌റ്റേഴ്‌സാണ് മാളവികയുടെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. കോവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. മലയാളത്തിൽ ദുൽഖർ സൽമാനോടൊപ്പം പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് ഒരുപിടി മികച്ച ചിത്രങ്ങൾ ആണ് താരത്തിന് ലഭിച്ചത്. അവസരങ്ങൾ എല്ലാം പരമാവധി പ്രയോജനപ്പെടുത്താനും താരം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
https://www.instagram.com/p/CDTkgCZgdhj/?utm_source=ig_web_button_share_sheet
