26 C
Kerala
Wednesday, August 12, 2020

ബിജെപി തകർക്കാൻ ശ്രമിക്കുന്ന മുസ്ലീങ്ങളെ ചേർത്ത്പിടിച്ച് ശിവസേന; ഞെട്ടിക്കുന്ന തീരുമാനവുമായി ന്യൂനപക്ഷ വകുപ്പ്

മഹാരാഷ്ട്രയിലെ സഖ്യകക്ഷി സർക്കാരായ മഹാവികാസ് അഘാടി സാമൂഹ്യമാറ്റത്തിനായുള്ള വലിയൊരു മുന്നേറ്റം നടത്തിയിരിക്കുകയാണ്. സ്കൂളിലും കോളേജിലും മുസ്ലീം സമുദായത്തിന് 5 ശതമാനം സംവരണം ഏർപ്പെടുത്തി ഞെട്ടിച്ചിരിക്കുകയാണ് ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സർക്കാർ.

കഴിഞ്ഞ വർഷം നടന്ന മഹാരാഷ്ട്ര നിയമസഭ ഇലക്ഷന് ശേഷം ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ ശിവസേന എൻഡിഎ വിട്ട് പുറത്ത് വന്നിരുന്നു. ശേഷം എൻസിപി- കോൺഗ്രസ് സഖ്യത്തിൽ മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കുകയായിരുന്നു. ഈ കൂട്ടുകെട്ട് അധികകാലം നീണ്ടു നിൽക്കില്ലെന്നായിരുന്നു ഏവരും കരുതിയിരുന്നത്.

ഹിന്ദുത്വ പാർട്ടിയായ ശിവസേനയും മതേതര സ്വഭാവമുള്ള കോൺഗ്രസ് എൻസിപി സഖ്യവും തമ്മിൽ ഒരു തരത്തിലും യോജിക്കില്ലെന്നായിരുന്നു ബിജെപി ഉൾപ്പെടെ കരുതിയിരുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഹിന്ദുത്വ ആശയങ്ങളെ പതിയെ മാറ്റിവച്ച് മതേതരത്വത്തിനായി നിലകൊള്ളുന്ന ശിവസേനയെയാണ് മഹാരാഷ്ട്രയിൽ കാണാനാകുന്നത്.

ഇപ്പോഴിതാ മുസ്ലീങ്ങൾക്ക് മാത്രമായി വിദ്യാഭ്യാസത്തിൽ സംവരണം ഏർപ്പെടുത്താനുള്ള തീരുമാനവും സഖ്യം കൈക്കൊണ്ടുകഴിഞ്ഞു. ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്ന നവാബ് മാലിക്കിനെ ഉദ്ധരിച്ചാണ് വാർത്ത പുറത്ത് വന്നിരിക്കുന്നത്. അടുത്ത അധ്യായന വർഷം തുടങ്ങുന്നതിന് മുമ്പ് ബില്ല് പാസാക്കാമെന്നാണ് അധികൃതർ വിവരിക്കുന്നത്.

ശിവസേനയെ വീണ്ടും ഹിന്ദുത്വ പാളയത്തിലേക്ക് ക്ഷണിക്കാൻ കാത്തുനിൽക്കുന്ന ബിജെപിക്ക് കിട്ടുന്ന കനത്ത അടിയാണ് മുസ്ലീങ്ങൾക്കായുള്ള ഈ സംവരണം. ബിജെപി കൂട്ടുകെട്ടിൽ ഭരിച്ചിരുന്നപ്പോൾ മുസ്ലീങ്ങൾക്ക് മന്ത്രിസ്ഥാനം പോലും നൽകിയിരുന്നില്ല എന്നിടത്ത് നിന്നാണ് ശിവസേന മതേതരത്വത്തിലേക്ക് വളരുന്നത്.

Latest news

‘അര്‍ണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി; റിപ്പബ്ലിക് ടിവി മേധാവി കുരുക്കില്‍

റിപ്പബ്ലിക് ടിവി മേധാവിയ്ക്ക് എട്ടിന്റെ പണി കൊടുത്ത് രാം ഗോപാല്‍വര്‍മ്മ. അര്‍ണബിനെതിരെ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിരിക്കുകയാണ് രാം ഗോപാല്‍ വര്‍മ്മ പുതിയ സിനിമയെക്കുറിച്ച് രാംഗോപാല്‍ വര്‍മ്മ പറയുന്നത് 'ബോളിവുഡ് മുഴുവന്‍...

ആയുഷ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപ്രസാദ് നായ്ക്കിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗവിവരം ട്വിറ്ററിലൂടെ ആണ് അദ്ദേഹം അറിയിച്ചത്.രോഗത്തിന്റെ ചില ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.എന്റെ...

പെട്ടിമുടിയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയെ മാധ്യമസംഘത്തിലെ ഡൈവര്‍ക്ക് കൊവിഡ്

പെട്ടിമുടിയില്‍ ഉണ്ടായ അപകടം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമസംഘത്തിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ഇതിനെ തുടര്‍ന്ന് ഡ്രൈവറെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. പൊട്ടിമുടിയില്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നടത്തിയ...

രാജസ്ഥാനിലെ പ്രതിസന്ധി മുതലെടുക്കാനായില്ല: ബിജെപിയിൽ അസംതൃപ്തി; വസുന്ധരയ്ക്കെതിരെ പടപ്പുറപ്പാട്

രാജസ്ഥാനിൽ കോൺഗ്രസിനകത്ത് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി മുതലെടുക്കാൻ കഴിയാത്തതിൽ ബിജെപിക്കുള്ളിൽ അസംതൃപ്തി. മുഖ്യമന്ത്രി അശോക് ഗലോട്ടുമായി തെറ്റിപ്പിരിഞ്ഞ് സച്ചിൻ പൈലറ്റും എംഎൽഎമാരും കോൺഗ്രസിൽ നിന്നുതന്നെ വിട്ടുമാറിയിരുന്നു. എന്നാൽ ഈ  പ്രതിസന്ധി ഉപയോഗപ്പെടുത്താൻ ബിജെപി പക്ഷത്തിന്...

Related news