ജോസഫ് എന്ന ഒരൊറ്റ ചിത്രത്തിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മാധുരി, തന്റെ നിലപടുകൾ തുറന്നുപറയുവാനും അതിൽ ഉറച്ച് നിൽക്കുവാനും മധുരിക്ക് യാതൊരു മടിയുമില്ല. തന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായി മാധുരി എത്താറുണ്ട്. ഗ്ലാമറിന്റെ അതിരുകളും വരമ്ബുകളും താണ്ടാന്‍ തനിക്ക് ആരുടേയും സമ്മതം ആവശ്യമില്ലെന്ന് മാധുരി പലതവണകളയായി തെളിയിച്ചിട്ടുമുണ്ട്. തന്റെ ചിത്രങ്ങള്‍ക്ക് താഴെ മോശമായി അഭിപ്രായ പ്രകടനം നടത്തിയ ആരാധകന് സമൂഹമാധ്യമത്തില ചുട്ടമറുപടി നല്‍കിയും മാധുരി പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടാറുണ്ട്, വീണ്ടും സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത് മാധുരിയുടെ വാക്കുകൾ ആണ്.
ഒരു പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ എന്നാണ് മാധുരി ചോദിക്കുന്നത്. ഒരു സ്ത്രീക്ക് വയറുകാണുന്ന രീതിയില്‍ സാരി ധരിക്കാമെങ്കില്‍ ഇഷ്ടമുള്ള ശരീരഭാഗം കാണിച്ച് എനിക്കും വസ്ത്രം ധരിച്ചു കൂടെ ? പുരുഷനു പൊതുനിരത്തില്‍ മൂത്രമൊഴിക്കാമെങ്കില്‍ സ്ത്രീക്കും സാധിക്കും. ശരീരത്തിന്റെ കാര്യത്തിൽ എനിക്ക് എന്റെയതായ അഭിപ്രായം ഉണ്ട്. നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല.’ എന്ന് മാധുരി പറയുന്നു.
എനിക്കിഷ്ടമുള്ള എന്റെ ശരീര ഭാഗങ്ങൾ ഞാൻ പുറത്ത് കാണിക്കും, നിങ്ങൾക്ക് അത് കാണുവാൻ താല്പര്യം ഇല്ലങ്കിൽ കാണണ്ട. സമത്വത്തിലും ബോഡി പോസിറ്റിവിറ്റിയിലും ഞാന്‍ വിശ്വസിക്കുന്നുവെന്ന് മാധുരി പറയുന്നു സമൂഹമാധ്യമങ്ങളില്‍ സജീവമായ മാധുരി തന്റെ വിവിധ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് . മാധുരി പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ഗ്ലാമറസ് ചിത്രങ്ങൾ ആണ്, അതുകൊണ്ട് തന്നെ അവയെല്ലാം വളരെ പെട്ടെന്ന് തന്നെ ഏറെ ശ്രദ്ധ നേടാറുമുണ്ട്.
