കൊറോണ മൂലം ഓൺലൈൻ പഠനങ്ങൾ ആരംഭിച്ചത് കാരണം ഇപ്പോൾ എല്ലാ കുട്ടികൾക്കും ലാപ്ടോപ്പും ഫോണും ഇല്ലാതെ പറ്റില്ല എന്നുള്ള അവസ്‌ഥ ആയിരിക്കുകയാണ്, എന്നാൽ സാധാരണ ജനങ്ങൾക്ക് പെട്ടെന്ന് ഇത്രയൂം പണം മുടക്കി ഇത് വാങ്ങിക്കാൻ ഉള്ള സാഹചര്യം ഉണ്ടാകില്ല, അവർക്ക് വേണ്ടി ഇപ്പോൾ പുതിയ ഒരു പദ്ധതി ഇറങ്ങിയിരിക്കുകയാണ്. സ്‌കൂള്‍ തലം മുതല്‍ ബിരുദ/ബിരുദാനന്തര/പ്രൊഫഷണല്‍ തലം വരെയുളള ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിന് ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ വായ്പ നല്‍കും.
പ്രഫഷണൽ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന ഗുണനിലവാരമുള്ള ലാപ്‌ടോപ്പുകൾ വാങ്ങുന്നതിനായി പരമാവധി ഒരു ലക്ഷം രൂപ വരെയും മറ്റ് കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് പരമാവധി 50,000 രൂപ വരെയും വായ്പ അനുവദിക്കും. അപേക്ഷരുടെ കുടുംബ വരുമാനം മൂന്നുലക്ഷം രൂപയിൽ അധികം ആകരുത്.
വാങ്ങാന്‍ ഉദ്ദേശിക്കുന്ന ലാപ്പ്‌ടോപ്പിന്റെ ക്വട്ടേഷന്‍/ഇന്‍വോയ്‌സ് അപേക്ഷകര്‍ ഹാജരാക്കണം. ക്വട്ടേഷന്‍/ഇന്‍വോയിസ് പ്രകാരം ലാപ്പ്‌ടോപ്പ് വാങ്ങുന്നതിനാവശ്യമായ 100 ശതമാനം വായ്പയായി അനുവദിക്കും. 18 വയസ്സ് പൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി രക്ഷിതാക്കള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.പദ്ധതി വിശദാംശങ്ങള്‍ www.ksbcdc.com ല്‍ ലഭിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ല/ഉപജില്ലാ ഓഫീസുകളില്‍ ലഭിക്കും.
