ലൈഫ് മിഷന്‍ കേസ്: ശിവശങ്കരന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പിള്‍ സെക്രട്ടറി എം. ശിവശങ്കരന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കലൂരിലെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മൂന്ന് മാസം ഇടക്കാലജാമ്യം നല്‍കണമെന്നായിരുന്നു ശിവശങ്കറിന്റെ ആവശ്യം. സുപ്രീം കോടതിയുടെ പരിഗണനയില്‍ സ്ഥിരം ജാമ്യത്തിനുള്ള അപേക്ഷയിരിക്കേ കീഴ്ക്കോടതിയില്‍ ഇത്തരമൊരു ജാമ്യാപേക്ഷ പരിഗണിക്കാന്‍ കഴിയുമോയെന്നാണ് കോടതി ആദ്യം പരിഗണിച്ചത്.

അക്കാര്യത്തില്‍ ഒരു സംശയവും കോടതി പ്രകടിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് അദ്ദേഹം കോടതിയില്‍ വാദിച്ച മറ്റൊരു പ്രധാന കാര്യം. എന്നാല്‍ നിലവില്‍ പ്രഷറിനും കൊളസ്ട്രോളിനും ഷുഗറഖിനും മാത്രമാണ് അദ്ദേഹം മരുന്ന് കഴിക്കുന്നത് എന്നാണ് ഇ.ഡി കോടതിയെ അറിയിച്ചത്. അതുകൂടി കണക്കിലെടുത്ത് അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വിലിയിരുത്തിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ലൈഫ് മിഷന്‍ കേസ്: ശിവശങ്കരന്റെ ജാമ്യാപേക്ഷ കോടതി തള്ളി
Vinkmag ad

Read Previous

രാജ്യത്തിന് നാണക്കേടായി ഗുജറാത്ത്: 10ാം ക്ലാസില്‍ ഒരുകുട്ടി പോലും വിജയിക്കാത്ത 157 സ്‌കൂളുകള്‍

Read Next

സാംസ്‌കാരിക പ്രവര്‍ത്തകന്‍ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങിമരിച്ചനിലയില്‍

Most Popular