പള്ളികള്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് വേദിയാക്കരുതെന്ന് കെ.ടി ജലീല്‍

പള്ളികള്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് വേദിയാക്കരുതെന്ന് കെ.ടി ജലീല്‍. സര്‍ക്കാരിന്റെ ന്യൂനപക്ഷവിരുദ്ധ നടപടികള്‍ക്കെതിരെ പള്ളികളില്‍ ബോധവത്കരണം നടത്തണമെന്ന പ്രസ്താവന ലീഗ് തിരുത്തണം. ലീഗ് രാഷ്ട്രീയ പാര്‍ട്ടി ആണ്, മത സംഘടന അല്ലെന്നും ജലീല്‍ പറഞ്ഞു.

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതില്‍ ബന്ധപ്പെട്ടവരുമായി മുഖ്യമന്ത്രി സംസാരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. സമൂഹത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവസരം നല്‍കരുത്. പള്ളികളില്‍ പ്രതിഷേധം നടത്തുമെന്ന് പറയുന്നവര്‍ ഇത് ശ്രദ്ധിക്കണമെന്നും വിജയരാഘവന്‍ പറഞ്ഞു.

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ നടപടിയില്‍ മുസ്‌ലിം ലീഗ് ദുഷ്പ്രചരണം നടത്തുന്നുവെന്ന് ഐ.എ.ന്‍എല്‍ ആരോപിച്ചു. സര്‍ക്കാര്‍ നടപടി മുസ്‌ലിം വിരുദ്ധമാണെന്ന് ലീഗ് വരുത്തിത്തീര്‍ക്കുകയാണ്. ആരാധനാലയത്തില്‍ രാഷ്ട്രീയ പ്രചാരണം നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

അതേസമയം വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ പള്ളികളില്‍ ബോധവത്കരണം നടത്തുമെന്ന് സമസ്ത അറിയിച്ചു. പള്ളികളില്‍ പറയുന്നത് രാഷ്ട്രീയ വിഷയമല്ല മത വിഷയമാണ്. ഇന്നലെ ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെ യോഗത്തിലാണ് പള്ളികളില്‍ ബോധവത്കരണം നടത്താന്‍ തീരുമാനിച്ചത്.

 

 

Read Previous

സമരത്തിനിടെ കര്‍ഷകര്‍ മരിച്ചതിന് രേഖകളില്ല, സഹായം നല്‍കില്ലെന്ന് കൃഷി മന്ത്രി

Read Next

കര്‍ണാടകയിലെ ഹൊസദുര്‍ഗയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ല; ബി.ജെ.പി എം.എല്‍.എയുടെ ആരോപണം തെറ്റെന്ന് ഔദ്യോഗിക സര്‍വേ