മലയാളികൾക്ക് ഏറെ പരിചിതമായ താര കുടുംബമാണ് കൃഷ്ണൻകുമാറിന്റേത്, താരത്തിന്റെ മൂത്തമകൾ അഹാന സിനിമയിൽ സജീവമായിരിക്കുകയാണ്, മറ്റു പെൺമക്കളും എല്ലാവര്ക്കും വളരെ പരിചിതമാണ്, കളിയും ചിരിയുമായി ഏറെ ആഘോഷമാണ് ഇവരുടെ വീട്ടിൽ, കഴിഞ്ഞ ദിവസം തന്റെ മൂത്തമകൾ അഹാനക്കെതിരെ സംഭവിച്ച സൈബർ ആക്രമണത്തെ പറ്റിയും മോദിയുടെ പ്രവർത്തങ്ങളെ പറ്റിയും കൃഷണകുമാർ പറഞ്ഞിരുന്നു, അതിൽ മോദി വന്നതിനു ശേഷമാണ് ഇന്ത്യയിൽ പല മാറ്റങ്ങളും ഉണ്ടായത്, അദ്ദേഹം ഒരു പ്രസ്ഥാനം ആണ് എന്നൊക്കെ കൃഷ്ണകുമാർ പറഞ്ഞിരുന്നു.
അതെ തുടർന്ന് തനിക്കെതിരെ നിരവധി സൈബർ ആക്രമണങ്ങൾ ഉണ്ടായി എന്ന് താരം പറയുന്നു. കുഷ്ണകുമാർ പറയുന്നത് ഇങ്ങനെ താൻ മോദിയെ ഒരു പ്രസ്ഥാനം എന്ന് വിളിച്ചത് പലർക്കും സുഖിച്ചില്ല, ഒരു അസാധാരണ കുടുമ്പത്തിനോ നേതാവിനോ ചെയ്യാൻ കഴിയാത്ത കാര്യമാണ് മോദി ചെയ്തിരിക്കുന്നത്. എന്റെ വിശ്വാസത്തെ പറ്റിയാണ് ഞാൻ പറഞ്ഞത്, മോദിയെ ഞാൻ സപ്പോർട്ട് ചെയ്തു സംസാരിച്ചതിന് എല്ലാം മുസ്ലീങ്ങളും എന്നെ എതിർക്കുന്നു എന്നല്ല ഞാൻ പറഞ്ഞത്. എന്നാൽ എന്റെ മൂത്ത മകൾ അഹാനക്കെതിരെ ഉണ്ടായ സൈബർ ആക്രമണത്തിന്റെ രണ്ടാം ഭാഗമാണ് എന്റെ നേരെ ഇപ്പോൾ ഉണ്ടയിരിക്കുന്നത്. അവൾ എഴുതിയ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിനെ തുടർന്നാണ് അവൾക്കു നേരെ സൈബർ ആക്രമണങ്ങൾ ഉണ്ടായത്. പിന്നീടത് വലിയ വിവാദം ആക്കുക ആയിരുന്നു എന്ന് താരം പറയുന്നു.
