Connect with us

Hi, what are you looking for?

Film News

 ഒരു രാത്രി  മുഴുവൻ  ഉറങ്ങാതെ  കെപിസി ലളിതയുടെ ഭൗതിക ശരീരത്തിന് കൂട്ടിരുന്ന  ഈ  നടി   ആരാണെന്നു അറിയാമോ ?

മലയാളത്തിൻ്റെ അവിസ്മരണീയ നടി കെപിഎസി ലളിത വിട വാങ്ങിയ വിവരം ഞെട്ടലോടെയാണ് മലയാളികൾ അറിഞ്ഞത്. അഞ്ച് പതിറ്റാണ്ടുകളായി മലയാളികളുടെ ഹൃദയത്തിൽ തനതായ സ്ഥാനം നേടിയ അതുല്യ പ്രതിഭയാണ് കഴിഞ്ഞ ദിവസം അരങ്ങൊഴിഞ്ഞത്. മലയാള താര ലോകത്തെയും ഒന്നടങ്കം സങ്കടക്കടലാക്കിയ വാർത്ത തന്നെയായിരുന്നു അത്. ഇന്നലെ വൈകുന്നേരം വടക്കാഞ്ചേരി എങ്കക്കാട്ടെ ‘ഓർമ്മ’യിൽ വെച്ച് താരത്തിൻ്റെ സംസ്കാര ചടങ്ങുകളും നടന്നു. തൃപ്പൂണിത്തറയിൽ ഉള്ള മകൻ സിദ്ധാർത്ഥിൻ്റെ ഫ്ലാറ്റിൽ വെച്ചായിരുന്നു താരം മരിച്ചത്.

ഏറെനാളായി രോഗബാധിതയായി ചികിത്സയിൽ തുടരുകയായിരുന്നു കെ പി എ സി ലളിത. തുടർന്ന് ചികിത്സാച്ചെലവിന് പണമില്ലാത്തതിനാൽ ആശുപത്രിയിൽ നിന്ന് സ്വയം ഡിസ്ചാർജ് വാങ്ങി മകൻ്റെ വീട്ടിലെത്തി ചികിത്സ തുടരുകയായിരുന്നു. ഗുരുതരാവസ്ഥയിൽ തുടർന്ന് താരം കഴിഞ്ഞ ദിവസം വിട വാങ്ങി. താര ത്തിൻറെ മരണ വാർത്തയറിഞ്ഞ് നിരവധി താരങ്ങളാണ് അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തിയത്. മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു പിള്ളയാണ് ആദ്യമെത്തിയത്. വിവരമറിഞ്ഞ രാത്രിയിൽ തന്നെ ഫ്ലാറ്റിൽ എത്തുകയായിരുന്നു.

തുടർന്ന് പൊതുദർശനത്തിന് വെച്ചപ്പോൾ ലായം കൂത്തംകുളത്തിലും നിരവധി താരങ്ങളും സാംസ്കാരിക രംഗത്തെ പ്രമുഖരും എത്തിയിരുന്നു കണ്ണുനീരോടെയാണ് താരത്തിന് വിട നൽകിയത്. അതേസമയം മരണമടഞ്ഞ ദിവസം രാത്രി മുഴുവൻ കെപിഎസി ലളിതയുടെ ഭൗതിക ശരീരത്തിന് കൂട്ടിരുന്ന താരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. രാത്രി വിളക്കിൽ എണ്ണ തീരുമ്പോൾ ഒക്കെയും  എണ്ണ ഒഴിച്ചു കൊടുത്തു കൊണ്ടിരുന്നു. രാത്രി ഹാളിൽ ആളുകൾ കുറവാണെങ്കിലും ഉറക്കമൊഴിച്ച് കെപിഎസി ലളിതയുടെ അടുത്തിരുന്ന താരം ആരാണെന്നാണ് സോഷ്യൽ മീഡിയയിൽ ഏവരും ചോദിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട നടി സരയു മോഹനാണ് ആ താരം. രാത്രി മുഴുവൻ ഉറങ്ങാതെ ഭൗതിക ശരീരത്തിന് മുന്നിൽ ഇരിക്കുകയായിരുന്നു സരയൂ. ഇതിനോടകം നിരവധി പേരാണ് സരയുവിൻ്റെ നല്ല മനസ്സിന് ആശംസകൾ അറിയിച്ചു കൊണ്ട് എത്തുന്നത്. നിങ്ങൾ ചെയ്തത് വളരെ വലിയ ഒരു കാര്യമാണ് എന്നാണ് മലയാളികൾ പറയുന്നത്. വളരെ മികച്ച ഒരു മനസ്സിന് ഉടമയാണ് സരയു എന്നും ഇത് എപ്പോഴും  കാത്തുസൂക്ഷിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നുമാണ് ഈ വിവരം അറിയുന്ന ആരാധകർ പറയുന്നത്.

മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ മലയാളത്തിലെ താരരാജാക്കളും കെപിഎസി ലളിതയെ കാണാൻ ഓടി എത്തിയിരുന്നു. ദിലീപും കാവ്യയും രാത്രിയിൽ തന്നെ സിദ്ധാർത്ഥിൻ്റെ ഫ്ലാറ്റിലെത്തി ദുഃഖത്തിൽ പങ്കു ചേർന്നു. പൃഥ്വിരാജ്, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ജനാർദ്ദനൻ, ഇടവേള ബാബു, മനോജ് കെ. ജയൻ, ജയസൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, സൗബിൻ, എം.ജി. ശ്രീകുമാർ,  കമൽ, ലാൽ ജോസ്,  , പൊന്നമ്മ ബാബു, നവ്യാനായർ, നമിത, ശ്വേതാമേനോൻ തുടങ്ങിയ നിരവധി താരങ്ങളും എത്തി.

You May Also Like

Film News

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായിട്ടാണ് നസ്രിയ തന്റെ അഭിനയം തുടങ്ങുന്നത്, പിന്നീട് താരം നായികാ പദവിയിൽ എത്തി ചേരുകയായിരുന്നു. അവതാരിക ആയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരു...

Film News

ഉയരങ്ങളിലേക്ക് എത്തുമ്പോഴും ജീവിതത്തിൽ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കെ പി സി ലളിത കടന്നുപോയത്. എന്നാൽ ചെറുപ്പം മുതൽ തന്റെ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചിരുന്ന ലളിതയുടെ ഭാരതനുമായുള്ള വിവാഹജീവിതം പരാജയമായിരുന്നു.തന്റെ പങ്കാളിയുടെ...

Health

ഏതൊരു സ്ത്രീയുടെയും ആഗ്രഹവും സ്വപ്നവും ആണ് ഒരു കുഞ്ഞ് എന്നത്, ആദ്യമായി ജനിച്ച കുഞ്ഞിനെ അഞ്ചാം വയസ്സിൽ നഷ്ട്മായ കഥ പറയുകയാണ് ഇവിടെ ഒരമ്മ. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യ മകൻ നഷ്ടപ്പെട്ട...

Health

ക്യാൻസറിനെ ചിരിച്ച് കൊണ്ട് നേരിടുന്ന ഒരു കുഞ്ഞനുജത്തിയുടെ കഥ പറയുകയാണ് അൽഫോൻസാ ആന്റണി. തന്റെ വേണ്ടപ്പെട്ടവർ എല്ലാം തന്നെ കൈയൊഴിഞ്ഞിട്ടും തളരാതെ എല്ലാം തിരികെ നേടുകയാണ് ഈ കൊച്ചു മിടുക്കി. എത്ര വേദന...