കോടിയേരി ഇന്ന് ചെന്നൈയിലേക്ക്; മന്ത്രി കൃഷ്ണന്‍കുട്ടിയെയും ചികിത്സയ്ക്കായി അപ്പോളോയില്‍ പ്രവേശിപ്പിക്കും

ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണനെയും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയെയും ഇന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ഹൃദയ സംബന്ധമായ ചികിത്സയ്ക്കാണ് കൃഷ്ണന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇതേക്കുറിച്ച് നേരത്തെ തീരുമാനിച്ചിരുന്നതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രി വെള്ളിയാഴ്ച മടങ്ങിയെത്തും.

അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയില്‍ പോകുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ സിപിഎം സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. ഇന്നലെ ഇപി ജയരാജന്റെ അധ്യക്ഷതിയല്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എം എ ബേബി, എ വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

 

Read Previous

അഞ്ചു മണിക്കൂര്‍ നീണ്ട തെരച്ചില്‍, അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു; ദുരന്ത ഭൂമിയായി തൊടുപുഴ

Read Next

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ്, ഉത്സവ ബത്ത പ്രഖ്യാപിച്ചു