മത്സരങ്ങള്‍ക്ക് മുമ്പേ ‘ഇത് വീട്ടിലേക്ക് മടങ്ങും’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു; ടീം ആത്മവിശ്വാസത്തിലായിരുന്നുവെന്ന് ശ്രീകാന്ത്

നിലവിലെ ചാമ്പ്യന്മാരും പതിനാലു തവണ മുന്‍ ചാമ്പ്യന്മാരുമായ ഇന്തോനേഷ്യയെ അട്ടിമറിച്ചാണ് ഇന്ത്യ കഴിഞ്ഞ ദിവസം തോമസ് കപ്പ് സ്വന്തമാക്കിയത്

മത്സരങ്ങള്‍ക്ക് മുമ്പേ ഇത് വീട്ടിലേക്ക് മടങ്ങും എന്ന വാട്‌സ്ആപ്പ് ?ഗ്രൂപ്പ് തുടങ്ങിയിരുന്നു; ടീം ആത്മവിശ്വാസത്തിലായിരുന്നുവെന്ന് ശ്രീകാന്ത്
തോമസ് കപ്പില്‍ ‘എല്ലാം പ്രഡിക്റ്റബിളായിരുന്നുവെന്ന്’ വ്യക്തമാക്കി ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം കിഡംബി ശ്രീകാന്ത്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീകാന്ത് മനസ്സുതുറന്നത്. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പേ കപ്പ് അതിന്റെ യഥാര്‍ത്ഥ അവകാശികളിലേക്കെത്തും എന്ന് സൂചിപ്പിക്കുന്ന ‘ഇത് വീട്ടിലേക്ക് മടങ്ങും’ എന്ന വാട്‌സ്ആപ്പ് ?ഗ്രൂപ്പ് തുടങ്ങിയിരുന്നുവെന്നും ശ്രീകാന്ത് തുറന്നുപറഞ്ഞു. ഞങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്ന് ഞങ്ങളെ തന്നെ വിശ്വസിപ്പിക്കാനായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ടീമായി മത്സരിച്ചത് വളരെ മികച്ച അനുഭവമായിരുന്നെന്ന് പറഞ്ഞ അദ്ദേഹം തന്റെ അഭിപ്രായത്തില്‍ ഞങ്ങളായിരുന്നു മികച്ച ടീമെന്നു വിശ്വസിച്ചിരുന്നതായും വ്യക്തമാക്കി. മത്സരിച്ച രീതിയോട് തങ്ങള്‍ക്ക് വളരെയധികം സന്തോഷമുണ്ടെന്നും ശ്രീകാന്ത് അറിയിച്ചു.

”ടീമില്‍ ഒരുപാട് യുവതാരങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് എന്തുചെയ്യാനാവും എന്നതില്‍ മാത്രമായിരുന്നു ഞങ്ങളുടെ ശ്രദ്ധ. പരസ്പരവും പിന്തുണച്ചും ജൂനിയേഴ്‌സിനെ സഹായിച്ചും മികച്ചത് നേടാന്‍ ഞങ്ങള്‍ ആ?ഗ്രഹിച്ചിരുന്നു” എന്ന് കിഡംബി ശ്രീകാന്ത് പറഞ്ഞു. എല്ലാവരും മികച്ച രീതിയില്‍ അധ്വാനിച്ചുവെന്നും അദ്ദേഹം സന്തോഷം പങ്കുവെച്ചു.തോമസ് കപ്പിലെ വിജയം രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയെന്ന് അറിയിച്ച അദ്ദേഹം ചരിത്ര വിജയത്തിനും ശേഷം ടീം ഒരുമിച്ച് ഡിന്നറിന് പോയ അനുഭവവും വിവരിച്ചു.

നിലവിലെ ചാമ്പ്യന്മാരും പതിനാലു തവണ മുന്‍ ചാമ്പ്യന്മാരുമായ ഇന്തോനേഷ്യയെ അട്ടിമറിച്ചാണ് ഇന്ത്യ കഴിഞ്ഞ ദിവസം തോമസ് കപ്പ് സ്വന്തമാക്കിയത്. കായിക ചരിത്രത്തില്‍ അന്നുവരെ ഇന്ത്യ തോമസ് കപ്പിന്റെ ഫൈനലിലേക്ക് യോ?ഗ്യത പോലും നേടിയിരുന്നില്ല.

 

Read Previous

ഫ്രീ ഫയര്‍ ഗെയിം ചാറ്റില്‍ തുടങ്ങി നഗ്നചിത്ര ബ്ലാക്മെയിലിംഗ്; പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതിയെ കുടുക്കിയതിനെക്കുറിച്ച് കേരളാ പൊലീസ്

Read Next

പാലക്കാട് എക്സൈസ് ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്; 10 ലക്ഷം രൂപ പിടിച്ചെടുത്തു