ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് താരവുമായ സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു.

ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് താരവുമായ സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു. ബാഡ്മിന്റണ്‍ താരമായ റെസ ഫര്‍ഹത്താണ് വധു. ഇന്നലെ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സഹല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

കേരള ബ്ലാസ്റ്റേഴ്സും ഇരുവര്‍ക്കും ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ആശംസകള്‍ നേര്‍ന്ന് ചിത്രം പങ്കുവച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിലെയും ഇന്ത്യന്‍ ടീമിലെയും താരങ്ങളും ആരാധകരും ഉള്‍പ്പെടെ നിരവധിപേരാണ് പ്രിയതാരത്തിന് ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തിരിക്കുന്നത്.

കണ്ണൂര്‍ സ്വദേശിയായ സഹല്‍ യുഎഇയിലെ അല്‍ഐനിലാണ് ജനിച്ചത്. എട്ടാമത്തെ വയസില്‍ അബുദാബിയിലെ അല്‍-ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമിയില്‍ ഫുട്ബാള്‍ പരിശീലനം ആരംഭിച്ച സഹല്‍ പിന്നീട് കേരളത്തില്‍ എത്തിയ ശേഷം കണ്ണൂര്‍ യൂണിവേഴ്സിറ്റിക്ക് വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിയാണ് ശ്രദ്ധപിടിച്ചുപറ്റിയത്.

തുടര്‍ന്ന് അണ്ടര്‍ 21 കേരള ടീമിലെത്തിയ സഹല്‍ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിലും ഇടം നേടി. ആഭ്യന്തര മത്സരങ്ങളില്‍ എല്ലാം മികവ് പുലര്‍ത്തിയ സഹലിനെ പിന്നീട് ബ്ലാസ്റ്റേഴ്സ് ടീമില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ ഐഎസ്എലില്‍ ഫൈനലില്‍ എത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു സഹല്‍. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരെ നടന്ന എഎഫ്സി കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്കായി വിജയ ഗോള്‍ കുറിച്ചതും സഹലാണ്.

 

Read Previous

‘ബോംബിനെ കുറിച്ച് നിങ്ങളുടെ നേതാവിനോട് ചോദിക്കുന്നതാണ് നല്ലത്’. എകെജി സെന്റര്‍ ആക്രമണം ആസൂത്രിതം; പിണറായി

Read Next

ഐശ്വര്യയുടെ മരണകാരണം അമിത രക്തസ്രാവം; പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി