കണ്ണൂരിലെ അമ്മയുടെ ഒത്താശയോടെ പെൺകുട്ടികളെ പീഡിപ്പിച്ച വാർത്ത നമ്മളെ ഏവരെയും ഞെട്ടിക്കുന്ന ഒന്നായിരുന്നു, ഇപ്പോൾ പീഡനത്തിന് ഇരയായ പെൺകുട്ടികൾ തങ്ങൾക്ക് സംഭവിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്. ബന്ധു പീഡിപ്പിക്കുന്ന സമയത്ത് ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ ‘അമ്മ വായ പൊത്തിപിടിച്ചിരുന്നു എന്നാണ് ഒരു പെൺകുട്ടി ഉദ്യോഗസ്ഥരോട് പറഞ്ഞത്. പീഡനത്തിന് ഇരയായ രണ്ടുപെൺകുട്ടികളും ഹോസ്റ്റലിൽ ആണ് താമസിക്കുന്നത് അമ്മയെ കാണുവാൻ വീട്ടിൽ എത്തിയ സമയത്താണ് ഇവർക്ക് പീഡനത്തിന് ഇരയാകേണ്ടി വന്നത്.
ഇളയപെൺകുട്ടി നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ബന്ധു അമ്മയുടെ മുന്നിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു ഈ സമയത്ത് ശബ്ദം കേൾക്കാതിരിക്കാൻ ‘അമ്മ കുട്ടിയുടെ വായ പൊത്തിപിടിച്ചു, പേടിച്ച് പോയ കുട്ടി ആരോടും ഒന്നും പറഞ്ഞില്ല, കഴിഞ്ഞ ദിവസം പ്ലസ്ടുവിന് പഠിക്കുന്ന മൂത്ത പെൺകുട്ടിയെയും ഇയാൾ ലൈംഗികമായി ഉപദ്രവിച്ചു, പെൺകുട്ടി ഈ കാര്യം സഹോദരിയുടെ പറഞ്ഞപ്പോൾ ആണ് തനിക്ക് നേരത്തെ ഇതുപോലെ അനുഭവം ഉണ്ടായി എന്ന് സഹോദരി പറയുന്നത്.
ഭർത്താവുവായി വേർപിരിഞ്ഞ് കഴിയുകയാണ് യുവതി, കുറച്ച് മാസങ്ങളായി ഒരു ബന്ധുവിന് ഒപ്പമാണ് ഇവർ താമസിക്കുന്നത്, തങ്ങൾ പീഡനത്തിന് ഇരയായ കാര്യം കുട്ടികൾ അച്ഛനെ വിളിച്ച് പറഞ്ഞു, അങ്ങനെ അച്ഛൻ ഇവരെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരിക ആയിരുന്നു. പിന്നീട് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. തുടന്ന് പോലീസ് അമ്മയെയും ബന്ധുവിനേയും അറസ്റ് ചെയ്യുക ആയിരുന്നു. പ്രതികൾ കുറ്റം സമ്മതിച്ചതായാണ് വിവരം.
