യോഗിക്കെതിരെ മത്സരിക്കാനൊരുങ്ങി ഡോ കഫീല്‍ഖാന്‍; പാര്‍ട്ടികളുടെ പിന്തുണ തേടും

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാനൊരുങ്ങി ഡോ. കഫീല്‍ ഖാന്‍. തന്നെ ആരെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചാലും അവരുടെ പിന്തുണ വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സരിക്കുന്നതിനായി പല പാര്‍ട്ടികളുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എല്ലാം കൃത്യമായി വന്നാല്‍ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീം ആര്‍മി ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും ഗൊരഖ്പൂരില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള തീരുമാനം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതോടെ ഇവിടെ ഒരു ത്രികോണ മത്സരത്തിന് കളമൊരുങ്ങുകയാണ്.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ ആശുപത്രിയില്‍ ഓക്സിജന്‍ സിലിണ്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധി കുട്ടികള്‍ മരിച്ചിരുന്നു.

അന്ന് സ്വന്തം ചെലവില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച കഫീല്‍ ഖാന്‍ യോഗി സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു. അന്ന് മുതല്‍ കഫീല്‍ ഖാനെതിരെ നിരന്തരം യു.പി സര്‍ക്കാര്‍ പ്രതികാര നടപടികളുമായി രംഗത്തെത്തിയിരുന്നു.

അതേസമയം, യോഗി ആദിത്യനാഥ് ആദ്യമായാണ് ഗൊരഖ്പൂരില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഗൊരഖ്പൂരില്‍ നിന്ന് മാറി അയോധ്യയിലോ മഥുരയിലോ യോഗി മത്സരിച്ചേക്കുമെന്ന് ആദ്യ ഘട്ടത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അവസാന ഘട്ട സൂചനകള്‍ പ്രകാരം ഗൊരഖ്പൂരില്‍ നിന്ന് തന്നെ യോഗി മത്സരിക്കും. തുടര്‍ച്ചയായി യോഗി ലോക്‌സഭയിലെത്തിയത് ഗൊരഖ്പൂരില്‍ നിന്നാണ്.

 

Read Previous

ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍; നാല് മലയാളികള്‍ക്ക് പത്മശ്രീ

Read Next

അട്ടപ്പാടി ആദിവാസി യുവാവിന്റെ കൊലപാതകത്തില്‍ പ്രതികളെ രക്ഷിക്കാന്‍ നീക്കം; നീതീതേടി മധുവിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയിലേക്ക്