ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കാന്‍ കെ സുരേന്ദ്രന്‍ എത്തിയത് പൊട്ടിചിരിച്ച്; പ്രതിഷേധവുമായി അണികള്‍

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട വിഷയത്തില്‍ പ്രതിഷേധമറിയിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ കെ സുരേന്ദ്രന്‍ പൊട്ടിചിരിച്ചെത്തിയതില്‍ കടുത്ത പ്രതിഷേധവുമായി ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍. പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികരിക്കാനാണ് കെ സുരേന്ദ്രന്‍ എത്തിയത്.

സുരേന്ദ്രന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലും ഈ ചിരിയോടുകൂടിയാണ് ലൈവ് ആരംഭിച്ചത്. ഇതിനുതാഴെ ബിജെപി പ്രവര്‍ത്തകരുള്‍പ്പെടെ കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്.

പ്രവര്‍കന്‍ കൊലപ്പെട്ടിടും നേതാവിന് ഇങ്ങനെ ചിരിക്കാന്‍ കഴിയുന്നുവെന്നാണ് ഒരുപ്രവര്‍ത്തകന്‍ ചോദിക്കുന്നത്. സുരേന്ദ്രനെ വ്യക്തിപരായി അധിക്ഷേപിച്ചും കമന്റുകള്‍ ഉണ്ട്.

 

Read Previous

ഡല്‍ഹിയിലെ വായു മലിനീകരണം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണം; സുപ്രിം കോടതി

Read Next

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറ് മാസത്തിനിടെ പീഡിപ്പിച്ചത് 400 പേര്‍: മൂന്ന് പേര്‍ അറസ്റ്റില്‍