ഫ്ളവേഴ്സിലെ ഉപ്പും മുളകിൽ കൂടി ശ്രദ്ധേയമായ താരമാണ് ജൂഹി. ഉപ്പും മുളകിലെയും ലച്ചു എന്ന കഥാപാത്രത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. പരമ്പരയിലെ ആയിരം എപ്പിസോഡുകൾക്ക് ശേഷം ആണ് ലച്ചു പരമ്പരയിൽ നിന്ന് പിന്മാറിയത്. ജൂഹിയുടെ പിന്മാറ്റം പ്രേക്ഷർക്ക് ഏറെ വിഷമം ഉണ്ടാക്കിയിരുന്നു. ഞങ്ങളുടെ ലച്ചു ഇനി തിരിച്ച് വരില്ലേ എന്ന് പലരും ചോദിച്ചിരുന്നു. പരമ്പരയിലെ ലച്ചുവിന്റെ വിവാഹത്തോടെ ആയിരുന്നു ജൂഹി പിന്മാറിയത്. പിന്മാറിയ ശേഷം തന്റെ പുതിയ യൂട്യൂബ് ചാനലിൽ കൂടി താൻ ഇനി പരമ്പരയിലേക്ക് ഉണ്ടാകില്ല എന്നും പഠിത്തം ഇപ്പോൾ ഉഴപ്പി അതുകൊണ്ടാണ് പിന്മാറിയത് എന്നും,
ഇനി കുറച്ച് യാത്രകൾ ചെയ്യണം അതിന്റെ വീഡിയോ നിങ്ങളുമായി പാനുവെക്കുന്നതായിരിക്കും എന്നൊക്കെ ജൂഹി പറഞ്ഞിരുന്നു, ഒപ്പം തന്റെ പ്രണയത്തെ കുറിച്ചും താരം തുറന്നു പറഞ്ഞു. പിന്നീട് തന്റെ ചാനലിൽ കൂടി ഭാവി വരൻ എന്ന് ജൂഹി പരിചയപ്പെടുത്തിയ റോവിന് ഒപ്പമുള്ള തിരുനെല്ലി യാത്രയും താരം പുറത്തുവിട്ടിരുന്നു. ഐതിഹ്യങ്ങൾ ഉറങ്ങുന്ന തിരുനെല്ലിയുടെ കഥ പറഞ്ഞ വീഡിയോ ലക്ഷകണക്കിന് വ്യൂവേഴ്‌സിനെയാണ് ജൂഹിക്ക് നൽകിയത്. നിരവധി വ്യൂവേഴ്‌സിനെ സമ്മാനിച്ച ആ വീഡിയോകഴിഞ്ഞ ദിവസം ജൂഹി യൂ ട്യൂബ് ചാനലിൽ നിന്നും ഡിലീറ്റ് ചെയ്തതിനു പിന്നാലെ ആരാധകർ സംശയവുമായി രംഗത്ത് എത്തിയിരുന്നു . റോവിനുമായി ബ്രേക്ക് അപ് ആയോ എന്ന സംശയമാണ് ആരാധകർ ഉയർത്തിയത് .
ഇരുവരും ബ്രേക്കപ്പ് ആയി എന്ന എന്ന രീതിയിൽ നിരവധി വാർത്തകളും പ്രചരിച്ചിരുന്നു. എന്നാലിപ്പോൾ അവരുടെ ഒക്കെ വായടപ്പിച്ച് ലച്ചു എത്തിയിരിക്കുകയാണ്. തന്റെ പുതിയ യൂട്യൂബ് ചാനലിൽ കൂടി കുറുമ്പാലക്കോട്ടയിലെ യാത്ര വിശേഷങ്ങളുമായി ജൂഹിയും റോവിനും എത്തിയിരിക്കുകയാണ്. പുതിയ എപ്പിസോഡിന്റെ പ്രമോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
