24 C
Kerala
Tuesday, December 1, 2020

ഉമർ ഖാലിദിന്റേയും ഷർജീൽ ഇമാമിന്റേയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ഡൽഹി: പൗരത്വ സമരത്തിന്റെ പേരിൽ ഡൽഹി കലാപക്കേസ് ചുമത്തി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത് യുഎപിഎ ചുമത്തി ജയിലിലടച്ചിരിക്കുന്ന വിദ്യാർഥി നേതാവും ആക്​ടിവിസ്റ്റുമായ ഉമർ ഖാലിദ്, ജെഎൻയു പിഎച്ച്ഡി വിദ്യാർഥി ഷാർജീൽ ഇമാം എന്നിവരുടെ ജുഡീഷ്യൽ കസ്​റ്റഡി 2020 നവംബർ 20 വരെ നീട്ടി കോടതി.

ഫെബ്രുവരിയിൽ നടന്ന സിഎഎ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആഗസ്​റ്റിലാണ് ഡൽഹി പോലീസ് ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തത്. യു‌എ‌പി‌എ വകുപ്പുകൾ പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. വർഗീയ കലാപത്തിൽ ഗൂഢാലോചന ആരോപിച്ച് സെപ്തംബർ 13ന് രാത്രിയാണ്​ ഉമർ ഖാലിദിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്​തത്​.

രാജ്യദ്രോഹക്കുറ്റവും മറ്റ്​ 18 വകുപ്പുകളും ഉമറിനെതിരേ ചുമത്തിയിട്ടുണ്ട്​. ഇവരുടെ കസ്റ്റഡി 30 ദിവസത്തേക്ക് നീട്ടാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം നടന്ന വാദത്തിനിടെ ജുഡീഷ്യൽ കസ്​റ്റഡിക്കിടെയുണ്ടായ ദുരനുഭവം ഉമർ ഖാലിദ് വിവരിച്ചിരുന്നു​. സെല്ലിൽ നിന്ന്​ പുറത്തിറങ്ങാൻ തന്നെ അനുവദിച്ചില്ലെന്നും ഇത്രയും കാലം ഏകാന്ത തടവിന്​ സമാനമായ അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷയുടെ ഭാഗമായല്ല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്​. എന്നെ ശിക്ഷിക്കുകയായിരുന്നു അവരുടെ ഉദ്ദേശം.

അഡീഷണൽ ജയിൽ സുപ്രണ്ടിന്റെ ഉത്തരവുകൾ അനുസരിക്കുക മാത്രമാണ്​ മറ്റുള്ളവർ ചെയ്​തത്​. കഴിഞ്ഞ കുറേ ദിവങ്ങളായി മാനസികമായും ശാരീരികമായുമുള്ള പ്രശ്​നങ്ങളുണ്ടായിരുന്നു. ഇതിനിടയിലും ഏകാന്ത തടവിന്​ സമാനമായ സ്ഥിതിയിൽ കഴിയുകയായിരുന്നുവെന്ന്​ ഉമർ ഖാലിദ്​ പറഞ്ഞു.

തുടർന്ന്​ കോടതി ജയിലധികൃതരോട്​ ഉമറിന് ആവശ്യമായ സ്വാതന്ത്ര്യങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു. നിയമാനുസൃതം ഇരുവരെയും സെല്ലുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.

Latest news

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കര്‍ഷക സംഘടനകള്‍; രണ്ട് ദിവസത്തിനകം തീരുമാനമായില്ലെങ്കില്‍ സമരത്തിന്റെ ഗതിമാറും

ഇത്രയും വലിയ കള്ളം പറയുന്ന പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍. പ്രധാനമന്ത്രി തങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടില്ലെങ്കില്‍ അതിന്റെ വില അദ്ദേഹം നല്‍കേണ്ടി വരും. മന്‍ കി ബാത് നടത്തുന്ന...

കെ.എസ്.എഫ്.ഇ വിജിലന്‍സ് റെയ്ഡിനെ ന്യായികരിച്ച് മുഖ്യമന്ത്രി; ആഭ്യന്തരം ഭരിക്കുന്നത് ഉപദേശകനല്ലെന്നും പിണറായി വിജയന്‍

സിപിഎമ്മിലെ ഒരു വിഭാഗവും ധനമന്ത്രി തോമസ് ഐസക്കും സി പി ഐയും കെ എസ് എഫ് ഇയിലെ വിജിലന്‍സ് റെയ്ഡിനെതിരെ ശക്തമായി നിലപാടെടുക്കുമ്പോള്‍ റെയ്ഡിനെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് പോരായ്മ...

ഹൈദരാബാദിൽ ഉവൈസിയെ പിന്തുണയ്ക്കില്ലെന്ന് കു‍ഞ്ഞാലിക്കുട്ടി; യുപിഎയ്ക്ക് പുറത്ത് ആരുമായും സഹകരണമില്ല

മലപ്പുറം: ഹൈദരാബാദ്​ കോർപറേഷൻ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി മുസ്​ലിംലീഗ്​ സഹകരിക്കുമെന്ന വാർത്തകളെ തള്ളി പി കെ കുഞ്ഞാലിക്കുട്ടി എം.പി. വാർത്ത അടിസ്ഥാന രഹിതമാണെന്നും യു.പി.എക്കല്ലാതെ ആർക്കും ഒരിടത്തും യാതൊരു പിന്തുണയും നൽകാൻ...

ഈശ്വരപ്പയുടേത് നാണംകെട്ട നിലപാട്; ഹിന്ദുത്വയും ഭരണഘടനയും ഒന്നിച്ചുപോകില്ലെന്ന് ഉവൈസി

ഹൈദരാബാദ്: കർണാടക മന്ത്രി ഈശ്വരപ്പയുടേത് നാണംകെട്ട നിലപാടെന്നും ഹിന്ദുത്വയും ഭരണഘടനയും ഒന്നിച്ചുപോകില്ലെന്നും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ബെളഗാവി ഹിന്ദുത്വയുടെ കേന്ദ്രമാണെന്നും ലോക്​സഭ ഉപതെരഞ്ഞെടുപ്പിൽ മുസ്​ലിം സ്ഥാനാർഥി ഉണ്ടാകില്ലെന്നുമുള്ള ഈശ്വരപ്പയുടെ പരാമർശനത്തിന് മറുപടി...

Related news