28 C
Kerala
Wednesday, August 12, 2020

യോഗിക്കെതിരെ നിയമ പോരാട്ടം നടത്തിയ മാധ്യമ പ്രവര്‍ത്തകന്‍ പീഡന കേസില്‍ അഴിക്കുള്ളില്‍

സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കുക ഇല്ലാതാക്കുക എന്നതാണ് എക്കാലവും ഹിന്ദുത്വഭരണകൂടത്തിന്റെ അഝണ്ട. ഹിന്ദു തീവ്രവാദികളുടെ കണ്ണിലെ കരടായിരുന്ന ഹെര്‍മന്ത് കര്‍ക്കരമുതല്‍ നിരവധി ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും ആക്ടീവിസ്റ്റുകളും ഇങ്ങനെ സംഘപരിവാര്‍ ഭീകരതയ്ക്ക് ഇരയായി. ബിജെപി നേതാക്കളെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കള്ളകേസെടുത്തും ആക്രമണമഴിച്ചുവീട്ടും ഭയപ്പെടുത്താനും അവര്‍ ശ്രമിക്കുന്നു. ഏറ്റവുമൊടുവില്‍ യോഗി ആദിത്യ നാഥിന്റെ വര്‍ഗീയ പ്രംസഗത്തിനെതിരെ നിയമ പോരാട്ടം നടത്തിയ മാധ്യമ പ്രവര്‍ത്തകനെ കൂട്ടബലാത്സംഗകേസില്‍ കുടുക്കി ജയിലിലടച്ചിരിക്കുന്നു.

ഗൊരഖ്പൂര്‍ കലാപത്തില്‍ യോഗി ആദിത്യനാഥിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ മാധ്യമപ്രവര്‍ത്തകനെയാണ് കൂട്ടബലാത്സംഗ കേസില്‍ ജീവപര്യന്തം ശിക്ഷിച്ചത്. ഗോരഖ്പൂരിലെ മാധ്യമപ്രവര്‍ത്തനായ പര്‍വേസ് പര്‍വാസ്, കൂട്ടുപ്രതിയായ മെഹ്മൂദ് അലിയാസ് ജുമാജ് എന്നിവര്‍ക്കെതിരെയാണ് ശിക്ഷ വിധിച്ചത്. ഗോരഖ്പൂരിലെ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. 2018 ലാണ് ഇരുവരേയും ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്തത്. കോടതി വിധിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പര്‍വാസിന്റെ അഭിഭാഷകന്‍ പറഞ്ഞു.

വാദങ്ങള്‍ പൂര്‍ണമായും കേള്‍ക്കാതെയാണ് വിധി പുറപ്പെടുവിച്ചത്ഞങ്ങളുടെ രേഖാമൂലമുള്ള വാദങ്ങളും സമര്‍പ്പിക്കാന്‍ കോടതി അനുവദിച്ചില്ലെന്നും പാര്‍വാസിന്റെ അഭിഭാഷകന്‍ പറഞ്ഞു. 2007 ജനുവരിയില്‍ മുസ്ലിംകള്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തുകയും ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പര്‍വേസ് പോലീസില്‍ പരാതി നലല്‍കിയത്. യോഗിക്കെതിരെ സിഡി ഉള്‍പ്പെടെയുള്ള തെളിവുകളോടെയായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ അലഹബാദ് ഹൈക്കോടതി കേസ് തള്ളുകയായിരുന്നു.

യോഗിയുടെ പ്രസംഗത്തിന്റെ വീഡിയോ കേടുവന്നതു കാരണം തെളിവില്ല എന്ന കാരണത്താലാണ് കേസ് തള്ളിയത്. ഇതിനെതിരെ പര്‍വേസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. യോഗി ആദിത്യനാഥ്, ഗോരഖ്പൂര്‍ മണ്ഡലത്തിലെ ബിജെപി എംഎല്‍എ രാധാമോഹന്‍ദാസ് അഗര്‍വാള്‍, ബിജെപി എംപി ശിവ പ്രതാപ് ശുക്ല, ബിജെപി മേയര്‍ അജ്ഞു ചൗധരി, ബിജെപി പ്രവര്‍ത്തകനായ വൈഡി സിങ് എന്നിവര്‍ക്കെതിരെയായിരുന്നു പര്‍വേസ് കോടതിയില്‍ പരാതി നല്‍കിയത്. ആദിത്യനാഥിനെതിരെ ആരോപണം ഉന്നയിച്ചതുമുതല്‍ തനിക്കെതിരെ വ്യാജ ക്രിമിനല്‍ കുറ്റങ്ങള്‍ ഉള്‍പ്പെടെ നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പര്‍വേസ് പറഞ്ഞതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. കലാപാഹ്വാനം, ബലാത്സംഗം എന്നീ കേസുകള്‍ തനിക്കെതിരെ ആരോപിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

Latest news

‘അര്‍ണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി; റിപ്പബ്ലിക് ടിവി മേധാവി കുരുക്കില്‍

റിപ്പബ്ലിക് ടിവി മേധാവിയ്ക്ക് എട്ടിന്റെ പണി കൊടുത്ത് രാം ഗോപാല്‍വര്‍മ്മ. അര്‍ണബിനെതിരെ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിരിക്കുകയാണ് രാം ഗോപാല്‍ വര്‍മ്മ പുതിയ സിനിമയെക്കുറിച്ച് രാംഗോപാല്‍ വര്‍മ്മ പറയുന്നത് 'ബോളിവുഡ് മുഴുവന്‍...

ആയുഷ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപ്രസാദ് നായ്ക്കിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗവിവരം ട്വിറ്ററിലൂടെ ആണ് അദ്ദേഹം അറിയിച്ചത്.രോഗത്തിന്റെ ചില ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.എന്റെ...

പെട്ടിമുടിയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയെ മാധ്യമസംഘത്തിലെ ഡൈവര്‍ക്ക് കൊവിഡ്

പെട്ടിമുടിയില്‍ ഉണ്ടായ അപകടം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമസംഘത്തിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ഇതിനെ തുടര്‍ന്ന് ഡ്രൈവറെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. പൊട്ടിമുടിയില്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നടത്തിയ...

രാജസ്ഥാനിലെ പ്രതിസന്ധി മുതലെടുക്കാനായില്ല: ബിജെപിയിൽ അസംതൃപ്തി; വസുന്ധരയ്ക്കെതിരെ പടപ്പുറപ്പാട്

രാജസ്ഥാനിൽ കോൺഗ്രസിനകത്ത് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി മുതലെടുക്കാൻ കഴിയാത്തതിൽ ബിജെപിക്കുള്ളിൽ അസംതൃപ്തി. മുഖ്യമന്ത്രി അശോക് ഗലോട്ടുമായി തെറ്റിപ്പിരിഞ്ഞ് സച്ചിൻ പൈലറ്റും എംഎൽഎമാരും കോൺഗ്രസിൽ നിന്നുതന്നെ വിട്ടുമാറിയിരുന്നു. എന്നാൽ ഈ  പ്രതിസന്ധി ഉപയോഗപ്പെടുത്താൻ ബിജെപി പക്ഷത്തിന്...

Related news