ഹിറ്റ് ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് സ്ഥാനം നേടിയ ചിത്രം ആയിരുന്നു ദൃശ്യം, ജിത്തു മോഹൻലാൽ കൂട്ടുകെട്ട് സമ്മാനിച്ചത് മലയാളികൾക്ക് മറക്കുവാൻ സാധിക്കാത്ത ഒരു ത്രില്ലർ ചിത്രം ആയിരുന്നു. ദൃശ്യം 2 വിന്റെ വരവിനായി കാത്തിരിക്കുകയാണ് മലയാളികൾ, ഇപ്പോൾ ചിത്രത്തിനെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജിത്തു ജോസഫ്. ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ ദൃശ്യം ഒന്നാം ഭാഗത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും ദൃശ്യം 2 എന്ന് സംവിധായകന്‍ പറയുന്നു . ചിത്രത്തിന് ആദ്യഭാഗവുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ലെന്നും പൂര്‍ണമായും കുടുംബ കഥയായിരിക്കും ദൃശ്യം പറയുകയെന്നും ജിത്തു ജോസഫ് പറയുന്നു.
രണ്ടാം ഭാഗം ക്രെെമുമായി ബന്ധപ്പെട്ടതായിരിക്കില്ലെന്നും പൂര്‍ണമായും കുടുംബകഥയായിരിക്കും പറയുകയെന്നുമാണ് ജീത്തു അറിയിച്ചിരിക്കുന്നത്. ഫാമിലി ഡ്രാമയായിരിക്കും രണ്ടാം ഭാഗം. ക്രെെം ആദ്യ ഭാഗത്തില്‍ തന്നെ അവസാനിച്ചു. ജോര്‍ജുകുട്ടിയുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ ജീവതമാണ് രണ്ടാം ഭാഗം പറയുന്നത്.
സെപ്റ്റംബര്‍ 14-ന് തുടങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിയുന്നതു വരെ സംഘത്തിലുള്ളവരെ മുഴുവന്‍ ക്വാറന്റൈന്‍ ചെയ്തായിരിക്കും ചിത്രീകരണം. കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിംഗ് ഷെഡ്യൂള്‍ തീരുന്നതു വരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലില്‍ താമസം ഒരുക്കും.
